മമ്മൂട്ടിയുടെ തെലുങ്ക്‌ ചിത്രത്തിന് 30 കോടി ….! ആന്ധ്രാ മുന്‍ മുഖ്യന്‍ വൈ എസ് ആറിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ട്‌ മെയില്‍ ആരംഭിക്കും

ആന്ധ്രാ മുന്‍ മുഖ്യന്‍ വൈ എസ് രാജാ ശേഖരറെഡ്ഡിയുടെ ജീവിത കഥ പറയുന്ന തെലുങ്ക്‌ ചിത്രത്തില്‍ മലയാളത്തിന്റെ മഹാ നടന്‍ അഭിനയിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി ..!  ചിത്രത്തിനെ ഷൂട്ട്‌ മേയില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ മഹി വി രാഘവ് ട്വിറ്ററില്‍ കുറിച്ചു ..  മുപ്പത് കോടിയാണു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് …!  20 വര്‍ഷത്തിനു ശേഷമാണു മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത് ..!വൈ എസ്‌ ആറിന്റെ ജീവിതത്തിലൂടെ ഒരു യാത്രയാണ്‌ ചിത്രം ..!രണ്ടു തവണ ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രിയും .അഞ്ചു  തവണ നിയമ സഭയിലേക്കും ,നാല്  തവണ ലോക് സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമായിരുന്നു വൈ എസ് ..! 2003-ൽ ഇദ്ദേഹം മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്റെ പാർട്ടിക്ക്   വൻവിജയം നേടിക്കൊടുക്കുകയും ചെയ്തു. 2009 സെപ്ടംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളിൽ പരിശോധന നടത്തുവാൻ വേണ്ടിയുള്ള യാത്രയ്ക്കിടയിൽ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽപെടുകയും കൊല്ലപ്പെടുകയുമായിരുന്നു…..

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

ചിത്രത്തിലെ നായികയായി നയന്‍സിനെ ആണ് തീരുമാനിച്ചത് എന്നൊരു വാര്‍ത്ത‍ പ്രചരിച്ചുവെങ്കിലും മമ്മൂട്ടിയല്ലാതെ മറ്റൊരു താരങ്ങളെയും  തീരുമാനിച്ചിട്ടില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കി ..!പ്രഭവ ശേഷിയുള്ള തങ്ങളുടെ സ്വന്തം രാഷ്ട്രീയ നേതാവിന്റെ പെട്ടെന്നുള്ള  വിയോഗം താങ്ങാനാവാതെ നൂറുകണക്കിന് ആളുകള്‍ അന്ന് ആത്മാഹുതി നടത്തിയിരുന്നു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
[masterslider id="10"]

Related posts

Click Here to Follow Us