കേപ്ടൌണ് : പെരുമാറ്റ ചട്ടങ്ങളുടെ പേരില് ഏറെ പഴി കേട്ട ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന് പര്യടനത്തില് മറ്റൊരു വിവാദം കൂടി ഉയര്ന്നു പൊങ്ങുന്ന സാഹചര്യമാണു ..! കളിക്കിടെ പന്തില് കൃതൃമത്വം കാട്ടിയെന്ന് ആരോപിച്ചു ഓസീസ് ബാറ്റ്സ്മാന് കാമറോണ് ബാന്ക്രോഫ്റ്റിന്റെ പേരില് ആരോപണമുയര്ന്നു …ഓസീസ് -ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ , മൂന്നാം ദിനത്തിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത് …ബാന് ക്രോഫ്റ്റ് പന്തിനു സ്വിംഗ് ലഭിക്കാന് രഹസ്യമായി സാന്ഡ് പേപ്പര് പോലുള്ള എന്തോ ചെറിയ വസ്തു ഉപയോഗിച്ച് കീശയ്ക്കുള്ളിലാക്കിയ പന്തിന് മേല് സംശയകരമായ രീതിയില് എന്തോ പ്രയോഗിക്കുന്നത് ക്യാമറയില് തെളിഞ്ഞു ….ദക്ഷിണാഫ്രിക്കന് കളിക്കാരുടെ പരാതിയെ തുടര്ന്ന് മാര്ച്ച് റഫറി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് …. ! മൂന്നാം ദിനം കളി നിര്ത്തുമ്പോള് ദക്ഷിണാഫ്രിക്ക 5 വിക്കറ്റിനു 238 എന്ന നിലയിലാണ് ..! നിലവില് അവര്ക്ക് 294 റണ്സ് ലീഡ് ഉണ്ട് ..! ആദ്യം ബാറ്റ് ചെയ്ത ഓസീസ് 311 നു പുറത്താകുകയായിരുന്നു ..! നാല് ടെസ്റ്റുകള് ഉള്ള പരമ്പരയില് ഇരുവരും ഓരോ ജയം വീതം നേടിയിട്ടുണ്ട് ..!

Related posts
-
ബെംഗളൂരുവിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് മോശമായ അനുഭവം; റാപ്പിഡോ ഡ്രൈവർക്കെതിരെ പരാതിnj
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ ബെംഗളൂരു നഗരവാസികൾ ആശ്രയിക്കുന്ന റാപ്പിഡോ പോലുള്ള... -
അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; നഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ... -
ഉടമയുടെ 30-ാം പിറന്നാളിന് കാണാതായി 10 വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തി പൂച്ച സാർ
പത്ത് വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പൂച്ചയുടെ അത്ഭുതകരമായ കഥയാണ്...
