ബി.എം.എഫ് ബെംഗളുരു നഗരത്തിൽ പുതപ്പു വിതരണം നടത്തി

ബെംഗളുരു : സമൂഹ നന്മ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പുകൾ വിതരണം ചെയ്തു. ഡിസംബർ 17 ശനിയാഴ്ച രാത്രി 10.30 ന് ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മജസ്റ്റിക്, കെ.ആർ മാർക്കറ്റ് പരിസരങ്ങളിലായി അംഗങ്ങൾ അർഹരായവരെ കണ്ടെത്തി പുതപ്പുകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമായി 25 ഓളം അംഗങ്ങൾ പങ്കെടുത്തിരുന്നു. ഏറെ പ്രതികരണം ലഭിച്ച ഈ പരുപാടി വരും കാലങ്ങളിലും ആവർത്തിക്കുമെന്ന് സംഘാടകർ…

Read More

ബി.എം.എഫ് ക്രിസ്തുമസ് ആഘോഷിച്ചു

ബെംഗളുരു: ബെംഗളുരു മലയാളികളുടെ കൂട്ടായ്മയായ ബി. എം. എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 4 ന് കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ വിദ്യാർത്ഥികളും ഐടി മേഖലയിൽ നിന്നുമായി നൂറോളം യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്റ്റാർ സിംഗർ നിമ്മി, റൗഫ്, സന്തോഷ് ,മകൾ ഇസബല്ല തുടങ്ങിയവരുടെ സംഗീത വിരുന്നും യുവനർത്തകി മാളവിക അവതരിപ്പിച്ച ഭരതനാട്യവും തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആഘോഷത്തോടനുബന്ധിച്ച്  വിപുലമായ ക്രിസ്തുമസ് വിരുന്നും,…

Read More

ബി.എം.എഫ് ക്രിസ്തുമസ് ആഘോഷം

ബെംഗളുരു: എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ബെംഗളുരുവിലെ മലയാളി സംഘടനയായ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകൾക്കൊപ്പം ആഘോഷിക്കാനൊരുങ്ങുന്നു. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഉണ്ണി – 9986326575 പ്രജിത്ത് – 9886976755

Read More

കാൺപൂരിന് അടുത്ത് ഇൻഡോർ-പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി;63 മരണം;150 പേർക്ക് പരിക്ക്.

കാൺപുർ: ഉത്തർപ്രദേശിലെ  പുക്രായനിൽ വച്ച് പാട്ന-ഇൻഡോർ  എക്സ്പ്രസ്  ആണ്  അപകടത്തിൽ  പെട്ടത്. കാൻപൂരിൽ  നിന്നും 63  കിലോമീറ്റർ  അകലെയാണ്  അപകടം  നടന്ന പുക്രായൻ.  പുലർച്ചെ  മൂന്നു മണിയോടെ  സംഭവിച്ച ദുരന്തത്തിൽ 4 എ സി കോച്ചുകൾ അടക്കം 14 ഓളം കോച്ചുകൾ  പൂർണമായും തകർന്നു. ഒട്ടേറെപ്പേർ  ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെളിച്ചക്കുറവുമൂലം ആദ്യഘട്ടത്തിൽ  രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പോലീസും മറ്റു സേനകളും സജീവമായി രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. പൂർണമായും തകർന്നിരിക്കുന്ന  കോച്ചുകളിൽ ഇനിയും  ഒട്ടേറെ  പേർ കുടുങ്ങിക്കിടക്കാനുള്ള  സാധ്യതയുള്ളതായി പോലീസ് അറിയിച്ചു.

Read More

കേരളത്തിൽ നാളെ ഹർത്താൽ

കണ്ണൂർ: നാളെ  സംസ്ഥാനത്ത് ബിജെപി ഹര്ത്താൽ. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവര്ത്തകൻ വെട്ടേറ്റ് മരിച്ചതിൽ  പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ പിണറായിയിൽ പുത്തൻകണ്ടം ക്വട്ടേഷന് സംഘത്തിന്റെ ഡ്രൈവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പിൽ മൂന്നു ദിവസത്തെ നിരോധനാജഞ…

Read More

പുലിമുരുകനും തോപ്പിൽ ജോപ്പനും പൂജക്കൊയ്ത്തിനിറങ്ങുന്നു.

ബെംഗളുരു: സൂപ്പർ സ്റ്റാറുകളുടെ പൂജ ചിത്രങ്ങൾ ഇന്നുമുതൽ ( 7.10.2016) തിയ്യറ്ററുകളിൽ. ഏറെ നാളായി കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളും  പൂജ അവധിക്കാലം ലക്ഷ്യമിട്ടാണ്  പ്രേക്ഷകരിലേക്ക് എത്തുന്നത്.   കേരളത്തിലും പുറത്തുമായി മുന്നുറോളം തിയ്യറ്ററുകളിലാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന പുലി മുരുകൻ റിലീസ് ചെയ്യുന്നത്.  റിലീസിംഗ് തീയറ്ററുകളുടെ എണ്ണത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പനും പുറകിലല്ല.  ബെംഗളരുവിലെ മിക്ക തീയറ്ററുകളും ഇതിനോടകം തന്നെ ഇരു ചിത്രങ്ങളും  കയ്യടക്കിക്കഴിഞ്ഞു.

Read More
Click Here to Follow Us