‘സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ’

കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സർവകലാശാലകളിൽ സിപിഐഎം ബന്ധുനിയമനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. പ്രിയപ്പെട്ടവർക്ക് നിയമനം നൽകാനുള്ള സർക്കാരിന്റെ ശ്രമത്തെ നിയമപരമായി നേരിടും.’ അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്നതാണ് കണ്ണൂർ സർവകലാശാലയുടെ നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചു. സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി.സിമാരെ അടിമകളാക്കാൻ മാത്രമേ ബിൽ ഉപകരിക്കൂവെന്നും ആവശ്യമെങ്കിൽ പ്രതിപക്ഷവും നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം…

Read More

ജോലിയും ശമ്പളവുമില്ല; ഹില്‍ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു

കൊച്ചി: ഉത്പാദനവും ശമ്പളവുമില്ലാതായതോടെ ജോലി ഉപേക്ഷിച്ച്, സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഏലൂരിലെ ഹിൽ ഇന്ത്യ ലിമിറ്റഡിലെ സെക്യൂരിറ്റി ജീവനക്കാർ. കഴിഞ്ഞ നാല് മാസമായി ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ടില്ല. ശമ്പളം ലഭിക്കാതെ പണിയെടുക്കാനില്ലെന്ന് വ്യക്തമാക്കി 16ന് രാത്രി 12ന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോകുകയായിരുന്നു. 32 സെക്യൂരിറ്റി ജീവനക്കാരാണു മൂന്ന് ഷിഫ്റ്റിലായി ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ ഒഴിഞ്ഞുപോയതോടെ കമ്പനിയിലെ ജീവനക്കാരാണ് സെക്യൂരിറ്റി പണിയും ചെയുന്നത്. ഉത്പാദനമൊന്നും ഇല്ലാത്തതിനാല്‍ പണിയൊന്നും ഇല്ലാതായ ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടൊന്നുമില്ല.

Read More

വിമാനത്തില്‍ ഇനി മാസ്‌ക് നിര്‍ബന്ധം; മിന്നൽ പരിശോധനയ്ക്ക് ഡിജിസിഎ

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കകത്ത് കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ രാജ്യത്തുടനീളമുള്ള വിമാനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു യാത്രക്കാരോട് എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ ശരിയായ ശുചിത്വം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാതിരുന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ…

Read More

ബലാത്സംഗ കേസില്‍ ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. മൂന്ന് മാസത്തിനകം കേസിന്‍റെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വസ്തുതകൾ പരിശോധിക്കുമ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. പൊലീസിന്‍റെ വാദം കീഴ്‌ക്കോടതി തള്ളിയതാണെന്നും ഇരയുടെ പരാതിയുടെ അനുസരിച്ച് വളരെ ഗൗരവമേറിയ കേസാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ്…

Read More

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാബർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ബാബർ 74 റൺസ് നേടി. അസമിന്‍റെ റേറ്റിംഗ് 891 ആണ്. പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനാണ് രണ്ടാം സ്ഥാനത്ത്. 800 റേറ്റിംഗാണ് ഫഖറിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച താരം. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആറാം സ്ഥാനത്ത്. 88 ഏകദിനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ്…

Read More

മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. ‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ എന്ന അടിക്കുറിപ്പോടെ മന്ത്രി തന്നെയാണ് നൃത്തത്തിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഇരിങ്ങാലക്കുട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്തത്.

Read More

കെഎസ്ആർടിസി ശമ്പളപ്രശ്നം; സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. ഓഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്ക് പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ സ്വത്തുക്കൾ വിൽക്കുകയോ ചെയ്യേണ്ടി വരും. ഏതായാലും സർക്കാർ ഇടപെട്ടാൽ മാത്രമേ അത് സംഭവിക്കൂ. കോടതി നിർദ്ദേശം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ അത് നടപ്പാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ശമ്പള വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മന്ത്രിമാരും ട്രേഡ് യൂണിയനുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയുടെ തീരുമാനം…

Read More

സിവിക് ചന്ദ്രനെതിരായ കേസ്; കോടതി പരാമർശത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ

ഡൽഹി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ. പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ വിമർശനം. പരാതിക്കാരി ലൈംഗികമായി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തി. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കോടതി അവഗണിച്ചുവെന്നും രേഖ ശർമ്മ ആരോപിച്ചു. സ്ത്രീകൾക്കെതിരായ ഹീനമായ ആക്രമണങ്ങളെ…

Read More

പ്രശസ്‌തമായ ആറൻമുള അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

പത്തനംതിട്ട: പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറൻമുള ക്ഷേത്രത്തിൽ നടക്കുന്ന വള്ളസദ്യയിൽ അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും. കൊവിഡ് മഹാമാരിക്ക് ശേഷം ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ആദ്യ വള്ളസദ്യ കൂടിയാണിത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പിന്നിലെ വിശ്വാസം ഭഗവാനും ഭക്തനും ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്നു എന്നതാണ്. വിഭവങ്ങൾ സാധാരണ വള്ളസദ്യയേക്കാൾ കുറവാണെങ്കിലും അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ ആറൻമുള ക്ഷേത്രത്തിൽ എത്തുന്നത് ഈ വിശ്വാസത്തിലാണ്. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കുന്ന പള്ളികളിലെ തുഴച്ചിൽക്കാർക്കൊപ്പം ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യയിൽ കരക്കാർ പങ്കെടുക്കും. മുന്നൂറു പറ അരിയുടെ…

Read More

സ്തനാർബുദം കണ്ടെത്താൻ സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍

കണ്ണൂര്‍: സ്തനാർബുദം കണ്ടെത്താൻ കഴിയുന്ന സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാർ കാൻസർ സെന്‍റർ. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ പോലുള്ള ഈ ജാക്കറ്റ് ധരിച്ച് രോഗമുണ്ടോ എന്നറിയാനാവും. ഈ കണ്ടെത്തലിന് യു.എസ്. പേറ്റന്റ് ലഭിച്ചു സ്തനാർബുദം കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായതും കൂടിവരുന്നതുമായ രോഗങ്ങളിൽ ഒന്നാണ്. ഈ സാഹചര്യത്തിൽ, രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് വളരെ പ്രധാനമാണ്. മലബാർ കാൻസർ സെന്‍റർ സി-മെറ്റ് (സെന്‍റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി), സി-ഡാക് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്) എന്നിവയുടെ സഹകരണത്തോടെ…

Read More