വാക്സിനേഷനെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ ഇനി ശക്തമായ നടപടി

ബെംഗളൂരു: സാമൂഹിക വിരുദ്ധർ വാക്സിനേഷനെതിരേ വ്യാപകമായി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന പരാതികൾ കൂടിവരുന്നു. ഇനിമുതൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യപ്രചരണങ്ങൾ നിരീക്ഷിച്ചുവരികയാണ്. സന്നദ്ധ സംഘടനകളും വിവിധ പൊതുജനസംഘടനകളും വ്യക്തികളും ഇത്തരം പ്രചാരണങ്ങൾ വയപകമായി നടക്കുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങൾ സൈബർ ക്രൈം പോലീസിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇത്തരക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് റിപ്പോർട്ട്.

Read More

മരണനിരക്കിൽ കുറവ്; നഗരത്തിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ നിരക്ക് കുറഞ്ഞ് വന്നതിനെ തുടര്‍ന്ന് താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്തയാണ് പുതിയ തീരുമാനം അറിയിച്ചത്. “അന്നത്തെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനായി നമ്മള്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിച്ചിരുന്നു, ഇപ്പോള്‍ മരണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞ് വന്നിരിക്കുന്നു. അതിനാല്‍, അവ അടച്ച്‌ പൂട്ടുകയാണ്.” അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ഓരോ ദിവസത്തേയും മരണം നിരക്ക് 40-50 ആണ്. സാധാരണ ശ്മശാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഖ്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത്…

Read More

‘100 നോട്ട് ഔട്ട്’; 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: ഇന്ധന വിലവർധനയ്‌ക്കെതിരേ കോൺഗ്രസ് സംസ്ഥാനവ്യാപകമായി ‘100 നോട്ട് ഔട്ട്’ എന്ന പേരിൽ പ്രതിഷേധം ശക്തമാക്കുന്നു. https://twitter.com/DKShivakumar/status/1403223913685864451?s=20 ജൂൺ 15 വരെ സംസ്ഥാനത്തെ 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലും താലൂക്ക്‌ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എന്ന് നേതാക്കൾ പറഞ്ഞു. ഇന്ധന വിലയിൽ 30 രൂപയിലധികം വർധനയാണ്…

Read More

കോവിഡ് മൂന്നാം തരംഗം; കുട്ടികളെ സുരക്ഷിതമാക്കാൻ പുതിയ നീക്കം

ബെംഗളൂരു: ഒക്ടോബറോടെ സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് മൂന്നാം തരംഗം കുട്ടികളിലാണ് രോഗവ്യാപനം തീവ്രമാകുകയെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മുൻനിർത്തി ഇതിനെ പ്രതിരോധിക്കാൻ ഡോക്ടർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിക്കുന്ന പരിശീലനക്യാമ്പിന് തുടക്കംകുറിച്ചു. കോവിഡ് ബാധിതരായ കുട്ടികൾക്ക് എങ്ങനെ ഫലപ്രദമായ സൗകര്യമൊരുക്കാം, വ്യാപനത്തോത് എങ്ങനെ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്യാമ്പുകൾ നടക്കും. കുട്ടികളുടെ ഡോക്ടർമാരുടെ എണ്ണം നഗരത്തിൽ താരതമ്യേന കുറവായതിനാലാണ് മറ്റ് വിഭാഗത്തിലെ ഡോക്ടർമാർകൂടി കുട്ടികളെ പരിചരിക്കാൻ പരിശീലനം നേടണമെന്ന്‌ ക്യാമ്പ് ഉദ്ഘാടനംചെയ്ത റവന്യൂമന്ത്രി ആർ.…

Read More

നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദൂരജില്ലകളിൽ നിന്നും എത്തിക്കുന്ന പച്ചക്കറികളുടെ വിലയിലാണ് വർധനയുണ്ടായിരിക്കുന്നത്. തുടർച്ചയായുള്ള ഇന്ധനവില വർധനയും കോവിഡിനെത്തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറയുന്നു. മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനത്ത് പച്ചക്കറി ഉത്‌പാദനം കുറയുന്നതും വിലവർധനയ്ക്ക്‌ കാരണമാകുന്നുണ്ട്. വരുംദിവസങ്ങളിലും പച്ചക്കറിവില കുത്തനെ ഉയരുമെന്നാണ് വ്യാപാരികൾ നൽക്കുന്ന സൂചന. ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു. വടക്കൻ ജില്ലകളിൽ ഇതിനോടകം ഉത്‌പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനം വാഹനങ്ങൾ മാത്രമേ പച്ചക്കറിയുമായി ഇപ്പോൾ നഗരത്തിലെത്തുന്നുള്ളു…

Read More

പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന് വാളും കയ്യിലേന്തി ഭീഷണി; കുപ്രസിദ്ധ ഗുണ്ടയെ സാഹസികമായി കീഴടക്കി

ബെംഗളൂരു: ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്ന് കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇയാൾ പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യില്‍ പിടിച്ച്‌ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടിയത് കേരള പൊലീസിലെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പറേഷന്‍ കോളാറിന്റെ ഭാഗമായി നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിയത്. മഫ്തിയില്‍ എത്തിയാണ് പോലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തിയത്. മുടിയും താടിയും വടിച്ച്‌…

Read More

വാക്സിനെടുക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ചാമരാജനഗർ നിവാസികൾ

ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരോഗ്യപ്രവർത്തകർ നിർബന്ധിച്ചാൽ ആത്മഹത്യചെയ്യുമെന്ന് ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലുള്ള ശിവപുരയിലെ ആളുകൾ. വാക്സിൻ നൽകാൻ ഗ്രാമത്തിലെത്തിയ ആശാപ്രവർത്തകരോടാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച കോവിഡ് കർമസമിതിയുടെ യോഗം ജില്ലാചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ശിവപുര ഗ്രാമപ്പഞ്ചായത്തിൽ നടന്നിരുന്നു. ഈ യോഗത്തിലാണ് ഗ്രാമവാസികളുടെ ഭീഷണിയെക്കുറിച്ച് ആശാപ്രവർത്തകർ മന്ത്രിയെ അറിയിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റോ അംഗങ്ങളോ ആളുകളെ ബോധവത്കരിക്കാൻ താത്പര്യം കാണിക്കുന്നില്ലെന്നും ആശാപ്രവർത്തകർ പറഞ്ഞു. വീടുകളിലെത്തി വാക്സിൻ നൽകുന്ന യജ്ഞപ്രകാരം ഒരുവീട്ടിലെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരനെ അരിവാളുമായി ആക്രമിക്കാൻ ശ്രമിച്ച…

Read More

മോഷ്ടിച്ച 90 ലക്ഷം രൂപയുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ ചെക്പോസ്റ്റിൽ പിടികൂടി

ബെംഗളൂരു: നഗരത്തിലെ എം.എച്ച്. ആർ. ലേഔട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച 90 ലക്ഷം രൂപയുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ ചെക്പോസ്റ്റിൽ പിടിയിൽ. പീനിയയിലെ ഫാക്ടറിയിലെ തൊഴിലാളികളായ ശുഭാങ്കർ ( 21), സഞ്ജു സാഹു (26) എന്നിവരാണ് പിടിയിലായത്. മോഷണത്തിന് ശേഷം ടാക്സിവിളിച്ച് സ്വദേശത്തേക്ക് തിരിച്ച ഇവർ ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്‌പോസ്റ്റിൽ വെച്ചാണ് പിടിയിലായത്. ആന്ധ്രാപ്രദേശ് പോലീസ് വാഹനം പരിശോധിച്ചതോടെ ഇവരുടെ ബാഗിൽ പണം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പണം മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. ഇതോടെ രണ്ടുപേരെയും ബാഗൽകുണ്ഡെ പോലീസിന് കൈമാറുകയും ചെയ്തു. എം.എച്ച്.ആർ. ലേഔട്ടിലെ…

Read More

ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയവർ കുടുങ്ങി

ബെംഗളൂരു: നഗരത്തിൽ ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ കറങ്ങാനിറങ്ങിയവർ കുടുങ്ങി. ഡ്രൈവറുൾപ്പടെ നാലാളുടെ പേരിൽ പോലീസ് കേസെടുത്തു. രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരാണ് ആംബുലൻസിൽ കറങ്ങാനിറങ്ങിയവരെ പിടികൂടിയത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി കഴിഞ്ഞശേഷം കമ്പനിയിലെതന്നെ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയത്. അശോക് പരമേശ്വർ (33), ആശിഷ് കുമാർ (26), നിർമൽ കുമാർ (53), അർജുൻ അലേക (50) എന്നിരുടെപേരിലാണ്‌ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തത്. പോലീസ് ആംബുലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

Read More

മദ്യക്കടത്ത് വ്യാപകം; നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് മദ്യം കടത്തിയ മലയാളികൾ പിടിയിൽ. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി അബ്​ദുറഹ്മാനെ(50) ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.കെ. മണി അറസ്​റ്റ്​ ചെയ്തു. കൊളവയലിലെ ഫാത്തിമ ക്വാര്‍ട്ടേഴ്സിനു മുറിയില്‍ വില്‍പനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററി‍െന്‍റ 1005 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. മറ്റൊരു റെയ്ഡിൽ കാഞ്ഞങ്ങാട് സ്വദേശി നിതീഷിനെതിരെ (32) അബ്കാരി കേസ് രജിസ്​റ്റര്‍ ചെയ്തു. എന്നാൽ തത്സമയം പ്രതിയെ അറസ്​റ്റ്​ ചെയ്യാന്‍ സാധിച്ചിട്ടില്ല. കാറില്‍ കടത്തിക്കൊണ്ടുപോയ 179.16 ലിറ്റര്‍ കര്‍ണാടക മദ്യമാണ് എക്‌സൈസ്‌ സംഘം തിങ്കളാഴ്ച രാത്രി പിടികൂടിയത്. രഹസ്യവിവരത്തി‍െന്‍റ അടിസ്ഥാനത്തില്‍…

Read More
Click Here to Follow Us