ബെംഗളൂരു: മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ 14 കാരനായ മകന്‍ അറസ്റ്റില്‍. യദഗിരി സ്വദേശികളായ ഹനുമന്താര(41), ഹൊന്നമ്മ (34) എന്നിവരാണ് മരിച്ചത്. നഗരത്തിലെ പീനിയക്കടുത്തുള്ള കരിയോബനഹള്ളിയിൽ ന്യൂമറോളജി വകുപ്പ് ജില്ല ഓഫിസിലെ ജീവനക്കാരാണ് മരിച്ച ദമ്ബതികൾ. വ്യാഴാഴ്‌ചയാണ് ദമ്ബതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞതിനാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്. പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ് മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഫിസിനോട് ചേര്‍ന്ന ഒരു ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബം…
Read MoreAuthor: ന്യൂസ് ബ്യുറോ
തമിഴ്‌നാട്ടിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗൻ; അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍.മെയ് 10 മുതല്‍ മെയ് 24 വരെയായിരിക്കും ലോക്ഡൗണ്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങുന്ന ലോക്ഡൗണ്‍ മെയ് 24ന് നാല് മണി വരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍…
Read Moreകേരളത്തിൽ ലോക്ക്ഡൗണ്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അതിര്‍ത്തികളില്‍ വൻ തിരക്ക്
ബെംഗളൂരു: കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത് എന്ന് റിപ്പോർട്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. നാളെ മുതല്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന മുന്നറിയിപ്പും പോലീസ് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകള്‍. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കേരളത്തിലേക്ക്…
Read Moreസംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. Supreme Court refuses to entertain the petition filed by the Centre, against the direction of Karnataka High Court's May 5 order directing supply of oxygen to the state to up to 1200 MT per day from the sanctioned allocation of 965…
Read Moreസ്വകാര്യ ആശുപത്രികളിലെ കിടക്കളുടെ ലഭ്യത എളുപ്പത്തിൽ അറിയാൻ
ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള കോവിഡ് കിടക്കകളുടെയും ഐ.സി.യു. കിടക്കളുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന് പ്രത്യേക പോർട്ടൽ പ്രാബല്യത്തിൽ വന്നു. പൊതുജനങ്ങൾക്ക് ഇപ്പോൾ ‘സെർച്ച് മൈ ബെഡ്’ ( https://searchmybed.com/#/p/public-portal ) എന്നു പേരിട്ടിരിക്കുന്ന പോർട്ടൽ പരിശോധിച്ച് ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്. പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിങ്ങ് അസോസിയേഷന്റെ (പി.എച്ച്.എ.എൻ.എ.) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പോർട്ടലിൽ ആശുപത്രികളിൽ ഒഴിവുള്ള കിടക്കകളുടെ എണ്ണത്തിനൊപ്പം ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും എത്തിച്ചേരാനുള്ള മാപ്പും നൽകുന്നുണ്ട്. രോഗികൾക്ക് പോർട്ടലിൽ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശുപത്രി ജീവനക്കാരുടെ സഹായം ലഭ്യമാകും. പൂർണമായും സുതാര്യമായാണ്…
Read Moreഅതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ
ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ. നഗരത്തിലെ ബിസിനസുകാരനായ വെങ്കട്ടമണി ശാസ്ത്രിയിൽനിന്ന് 7.2 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മലയാളിയായ രഞ്ജിത്ത് പണിക്കരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. അന്തർസംസ്ഥാന തട്ടിപ്പുസംഘത്തിലെ മുഖ്യ കണ്ണിയായ തിരുനെൽവേലി സ്വദേശി ഹരിഗോപാലകൃഷ്ണ നാടാരും ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായി. ആറുശതമാനം പലിശയ്ക്ക് 360 കോടി രൂപ വായ്പ നൽകാമെന്ന് വാക്കുനൽകിയാണ് ഇരുവരും പണം തട്ടിയെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി. വെങ്കട്ടമണി ശാസ്ത്രിയെ കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചാണ് ഇടപാട് ഉറപ്പിച്ചത്. 360 കോടി രൂപയുടെ ഡിമാൻഡ്…
Read Moreനാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റദ്ദാക്കി
ബെംഗളൂരു: കേരളത്തിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റെയില്‍വേ റദ്ദാക്കി. ബെംഗളൂരു-എറണാകുളം (02677), ബാനസവാടി-എറണാകുളം (06162) ട്രെയിനുകൾ കൂടാതെ എറണാകുളം-ബെംഗളൂരു (02678), എറണാകുളം-ബാനസവാടി (06161) ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മെയ് 31വരെ റെയില്‍വേ റദ്ദാക്കിയ എല്ലാ ട്രെയിനുകളുടെയും വിവരങ്ങൾ ചുവടെ: 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695 ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017 ഷൊര്‍ണൂര്‍-എറണാകുളം 06018 എറണാകുളം-ഷൊര്‍ണൂര്‍ 06023…
Read Moreകേരളത്തിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ചയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍. Lockdown to be imposed in the state from 6 am on May 8 to May 16, in wake of the surge in COVID-19 cases in the second wave: Kerala CM Pinarayi Vijayan (file photo) pic.twitter.com/16N1wY47It — ANI (@ANI) May 6, 2021…
Read Moreസംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ വേനലവധി
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021-22 അധ്യായന വർഷത്തെ സ്കൂൾ കലണ്ടർ സംസ്ഥാന പൊതുനിർദ്ദേശ വകുപ്പ് പുതുക്കി. പുതുക്കിയ കലണ്ടർ പ്രകാരം സംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ ആയിരിക്കും വേനലവധി. പുതിയ അധ്യയന വർഷം തുടങ്ങുന്നത് ജൂൺ 15ന് ആയിരിക്കും. എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21ന് തന്നെ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ 14 വരെ റിവിഷൻ ക്ലാസ്സുകൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാൽ ഹൈസ്കൂൾ അധ്യാപകരുടെ വേനലവധി…
Read Moreഎ.സി.യിൽ നിന്ന് തീപടർന്ന് മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം
ബെംഗളൂരു: എ.സി.യിൽ നിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. വീട്ടിലെ കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നാണ് സാരമായ പൊള്ളലേറ്റ് ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവർ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ ജോയ് അപ്പോഴേക്കും മരിച്ചിരുന്നു. ഉടനെ തന്നെ അവിടെനിന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജോയി പോൾ മരിച്ചത്. അദ്ദേഹത്തിന് എഴുപതു…
Read More