നഗരത്തിൽ വ്യാപകമായി കോവിഡ് രോഗികളിൽ അപൂർവവും ഗുരുതരവുമായ രോഗം കണ്ടെത്തുന്നു

ബെംഗളൂരു: കോവിഡ് -19 രോഗികളിൽ മ്യൂക്കോമൈക്കോസിസ് അഥവാ ‘ബ്ലാക്ക് ഫംഗസ്’ കണ്ടെത്തുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ചു വരുന്നു. ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ കാണിച്ച രോഗികളിൽ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകൾ നിലവിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) പഠനവിധേയമാക്കുന്നുണ്ട്. കോവിഡ് -19 രോഗികളിൽ അപൂർവവും ഗുരുതരവുമായ മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ എന്ന ഈ ഫംഗസ് അണുബാധ വലിയ രീതിയിൽ കണ്ടെത്തുന്നുണ്ട്. പലപ്പോഴും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ രോഗം. “എട്ട് സാമ്പിളുകളിൽ ആറ്…

Read More

വാക്‌സിൻ ക്ഷാമം; കുത്തുവെപ്പിനായി അയൽ ജില്ലകളിലേക്ക് നഗരവാസികളുടെ കൂട്ട പാലായനം

ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിന്റെ ക്ഷാമം രൂക്ഷമായതിനാൽ അയൽ ജില്ലകളിലേക്ക് വാക്സിനേഷൻ എടുക്കാൻ നഗരത്തിൽ നിന്ന് പോകുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്നും വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും വാക്‌സിൻ ലഭ്യതയെ കുറിച്ച് കിട്ടുന്ന തത്സമയ വിവരങ്ങളും അയൽ ജില്ലകളിലേക്ക് സ്വകാര്യ വാഹനങ്ങളിൽ എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന സൗകര്യവുമാണ് നഗരവാസികൾക്ക് സഹായകമാകുന്നത് എന്നാണ് കരുതുന്നത്. വാക്സിനേഷൻ എടുക്കാൻ ചിക്കബെല്ലപ്പൂർ, കോലാർ, രാമനഗര, തുമകൂർ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലേക്ക് പെട്ടെന്നുള്ള ആളുകളുടെ ഒഴുക്ക് ഇന്റർനെറ്റ് വിജ്ഞാനമില്ലാത്ത അവിടങ്ങളിലെ ആളുകൾക്ക് വാക്‌സിൻ ലഭിക്കുന്നത് വൈകിപ്പിക്കുമെന്നാണ് ഇപ്പോൾ…

Read More

ഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിൻ; എം.ജി. മോട്ടോർ

ന്യൂഡൽഹി: ഇന്ത്യയിലെ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകി തുടങ്ങിയതായി എം.ജി. മോട്ടോർ. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യ ഹാലോളിലെ നിര്‍മാണശാല, ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്സീനേഷൻ തുടങ്ങിയതായി റിപ്പോർട്ട്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്സീന്‍ സ്വീകരിക്കാനുള്ള അവസരമാണു നൽകിയിരിക്കുന്നത്. നാനൂറിലേറെ ജീവനക്കാര്‍ക്ക് വാക്സീനേഷന്റെ ആദ്യ നാളില്‍ തന്നെ വാക്സീന്‍ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ്…

Read More

സംസ്ഥാനത്ത് കോവിഡിനെ തുരുത്താൻ ചൈനയുടെ സഹായഹസ്തം

ബെംഗളൂരു: കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച്‌ സംസ്ഥാനം. ചൈനയിൽനിന്നുള്ള 100 ഓക്സിജൻ കോൺസെട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ബെംഗളൂരു വിമാനത്താവളത്തിലെത്തി. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം ഇവിടേക്ക് എത്തിച്ചത്. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി പ്രവർത്തകർ ഉപകരണങ്ങൾ കൈപ്പറ്റി. സർക്കാർ ആശുപത്രികളിലേക്ക് ഇവ വിതരണംചെയ്യുമെന്ന് റെഡ് ക്രോസ് അറിയിച്ചു. നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യസ്ഥാപനങ്ങളും വെന്റിലേറ്ററുകളും ഓക്സിജൻ കോൺസെട്രേറ്ററുകളും ഇറക്കുമതിചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതിന് മുമ്പും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഉപകരണങ്ങൾ ബെംഗളുരു വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇതിൽ വലിയൊരുവിഭാഗവും സ്വകാര്യ…

Read More

ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൻ പ്രഖ്യപിച്ചിരിക്കുന്നത് കാരണം ഇ- കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ അവശ്യവസ്തുക്കൾ മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ ഉത്തരവ്. പുതിയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇ- കൊമേഴ്‌സ് സൈറ്റുകളിലും ആപ്പുകളിലും വരുത്തേണ്ടിവരും. മുൻപ് ഇത്തരം വെബ്‌സൈറ്റുകൾക്ക് മുഴുവൻ സാധനങ്ങളും വിതരണംചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഇലക്‌ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിതരണംചെയ്യാൻ കഴിയില്ല. വൻകിട ഇ- കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയാകും. ലോക്ഡൗണിനെത്തുടർന്ന് കടകളടച്ചതോടെ ഇത്തരം സൈറ്റുകളിലൂടെയുള്ള കച്ചവടം സാധാരണയുള്ളതിനെക്കാൾ ഇരട്ടിയാകുമെന്നാണ് കമ്പനികൾ പ്രതീക്ഷിച്ചിരുന്നത്.

Read More

ഐ.എ.എസ്. ഉദ്യോഗസ്ഥന് കോവിഡ് വാർറൂമിനടുത്തുവച്ച് മർദ്ദനം; എം.എൽ.എയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

ബെംഗളൂരു: ഐ.എ.എസ്. ഉദ്യോഗസ്ഥനെ കോവിഡ് വാർറൂമിനടുത്തുവച്ച് മർദ്ദിച്ചതായി പരാതി. വി.വൈശ്യനാഥ് ഗുരുകർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് തന്നെ 50-60ഓളം വരുന്ന സംഘം ബൊമ്മനഹള്ളി വാർ റൂമിന് പുറത്ത് വച്ച് മർദ്ദിച്ചതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ 30ന് അദ്ദേഹം രാവിലെ 11 മണിക്ക് ബി.ബി.എം.പി. വാർ റൂം സന്ദർശിച്ചപ്പോൾ 50-60പേരടങ്ങുന്ന ആൾക്കൂട്ടം പുറത്ത് പ്രതിഷേധിക്കുന്നതും കണ്ടു. അവർ വാർ റൂമിന്റെ അകത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയും എന്നെയും ജോയിന്റ് കമ്മീഷണർ രാമകൃഷ്ണയെയും മർദിക്കുകയും തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥന്റെ…

Read More

മൃതദേഹങ്ങൾ കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്​മശാനമാക്കി അധികൃതര്‍

ബെംഗളൂരു: നഗരത്തിൽ ശ്​മശാനങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍. നഗരത്തിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതരുടെ ഈ തീരുമാനം. കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​  കമീഷണര്‍ മഞ്​ജുനാഥ്​ പറഞ്ഞു. നഗരത്തിലെ പടിഞ്ഞാറന്‍ പ്രദേശത്താണ്​ ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ്​ ഇവ തമ്മിലുള്ള…

Read More

ലോക്ക്ഡൗൺ നീട്ടുമെന്ന ആശങ്ക; എങ്ങും നഗരം വിട്ട് പോകുന്നവരുടെ തിരക്ക്

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നഗരം വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് കാണാൻ സാധിക്കുന്നത്. വാഹന ഗതാഗതം കുറഞ്ഞ ടോൾ ബൂത്തുകളിൽ വരെ നഗരം വിട്ട് പോകുന്നവരുടെ തിരക്കാണ്. വീടൊഴിഞ് സാധനങ്ങളുമായി വാഹനങ്ങളിൽ നാട്ടിലേക്ക് പോകുന്നവരെയും കാണാം. “ജോലി ഇല്ലാതെ എനിക്ക് വീട് വാടക നൽകാനാവില്ല, അതിനാൽ ഞാൻ നഗരം വിട്ട് പോകുന്നു. എല്ലാം പഴയ പോലെ ആകുമ്പോൾ ഞാൻ തിരിച്ചു വരും” നീലമംഗലയിലെ ടോൾ പ്ലാസയ്ക്കടുത്ത് ഒരു യാത്രികൻ വെളിപ്പെടുത്തി. “മുൻപ് സർക്കാർ പറഞ്ഞത് നിയന്ത്രണങ്ങൾ രണ്ട്…

Read More

വെന്റിലേറ്റർ ലഭിക്കാൻ വൈകി; കോവിഡ് ബാധിച്ച മലയാളി മരിച്ചു

ബെംഗളൂരു: വെന്റിലേറ്റർ ലഭിക്കാൻ വൈകിയതിനാൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. പാലക്കാട് സ്വദേശി നാരായണസ്വാമി (66)യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന്‌ പിന്നാലെ ന്യുമോണിയ ബാധയുണ്ടായതിനെത്തുടർന്ന് വെന്റിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് വെന്റിലേറ്റർ ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാരെനഹള്ളി മാരുതി മന്ദിറിന് സമീപം ശ്രീലക്ഷ്മി നിലയത്തിലായിരുന്നു താമസം. ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗുണശേഖരൻ, സത്യൻ.

Read More

18 മുതൽ 44 വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ നിർത്തിവച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 18 മുതൽ 44 വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ നിർത്തിവച്ചു. 18-44 പ്രായപരിധിയിലുള്ളവരുടെ കോവിഡ് വാക്സിനേഷന് മേയ് ഒന്നിന്‌ തുടക്കം കുറിച്ചിരുന്നു. വാക്സിനേഷന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സർക്കാർ ആശുപത്രികളിൽ ഇത് സജീവമായിരുന്നില്ല. നിലവിൽ സംസ്ഥാനത്ത് കരുതലുള്ള വാക്സിൻ 44-നുമേൽ പ്രായമുള്ളവർക്കാണ് നൽകുകയെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. 📢 Vaccine Update 💉 70% of the available stock of Covishield will be utilised to vaccinate 45+ who are due for 2nd dose and…

Read More
Click Here to Follow Us