ലോക്ക്ഡൗൺ നീട്ടുമെന്ന ആശങ്ക; എങ്ങും നഗരം വിട്ട് പോകുന്നവരുടെ തിരക്ക്

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നഗരം വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് കാണാൻ സാധിക്കുന്നത്.

വാഹന ഗതാഗതം കുറഞ്ഞ ടോൾ ബൂത്തുകളിൽ വരെ നഗരം വിട്ട് പോകുന്നവരുടെ തിരക്കാണ്. വീടൊഴിഞ് സാധനങ്ങളുമായി വാഹനങ്ങളിൽ നാട്ടിലേക്ക് പോകുന്നവരെയും കാണാം.

“ജോലി ഇല്ലാതെ എനിക്ക് വീട് വാടക നൽകാനാവില്ല, അതിനാൽ ഞാൻ നഗരം വിട്ട് പോകുന്നു. എല്ലാം പഴയ പോലെ ആകുമ്പോൾ ഞാൻ തിരിച്ചു വരും” നീലമംഗലയിലെ ടോൾ പ്ലാസയ്ക്കടുത്ത് ഒരു യാത്രികൻ വെളിപ്പെടുത്തി.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

“മുൻപ് സർക്കാർ പറഞ്ഞത് നിയന്ത്രണങ്ങൾ രണ്ട് ആഴ്ചത്തേക്ക് മാത്രമാണെന്നായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാഴ്ചത്തേക്ക് കൂടി  ലോക്ക്ഡൗൺ പ്രഖ്യപിച്ചു. കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതിനാൽ  ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യത. നഗരത്തിൽ തങ്ങുന്നതിനെക്കാൾ വീട്ടുകാരോടൊപ്പം കഴിയുന്നതാണ് നല്ലത്.” മറ്റൊരു യാത്രയ്ക്കാരൻ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാനായി സിറ്റി റെയിൽവേ സ്റ്റേഷനിലെത്തിയവരും നിരവധിയാണ്.

ലോക്ക്ഡൗൺ സമയത്തെ യാത്രാ നിയന്ത്രണങ്ങൾ:

ബസുകൾ ഓടില്ല. മെട്രോ സർവീസ് മുടങ്ങും.

അടിയന്തരാവശ്യത്തിനല്ലാത്ത ഓട്ടോ-ടാക്സി വാഹനങ്ങളെ അനുവദിക്കില്ല.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

അവശ്യവസ്തുക്കൾ വാങ്ങാൻ വാഹനത്തിൽ വരാൻ അനുവദിക്കില്ല. നടന്നുവരണം. ഹോം ഡെലിവറിക്ക്‌ വാഹനമനുവദിക്കും.

അടിയന്തരമല്ലാത്ത സംസ്ഥാന-അന്തർസ്സംസ്ഥാന ഗതാഗതം അനുവദിക്കില്ല. എന്നാൽ, ചരക്കുനീക്കം തടസ്സപ്പെടില്ല.

വിമാന-തീവണ്ടി സർവീസുകൾക്ക് തടസ്സമില്ല.

വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകാനും തിരിച്ചുവരാനും ടിക്കറ്റ് കാണിച്ചാൽ ഓട്ടോ-ടാക്സി-സ്വകാര്യ വാഹനങ്ങൾ അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts