ബെംഗളൂരു: മെയ് 10 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഞായറാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
“തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ഞാൻ എല്ലാ ബാംഗ്ലൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കൂ, വീട്ടിൽ കഴിയുക , സുരക്ഷിതമായികഴിയുക ! എങ്കിൽ മാത്രമേ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾക്ക് സാധിക്കു,” എന്ന് പന്ത് ട്വീറ്റ് ചെയ്തു.
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അണുബാധകളും അനുബന്ധ മരണങ്ങളും അതിവേഗം ഉയരുന്നതിനാൽ കോവിഡ് 19 ന്റെ വ്യാപനംതടയുന്നതിനായാണ് മെയ് 10 മുതൽ 24 വരെ സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Stringent action will be taken if anyone is seen violating the lockdown guidelines and traveling unnecessarily. Stay Home, Stay Safe! (2/2)#COVIDEmergencyIndia
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) May 9, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.KIND ATTN📢:
I urge my fellow Bengalureans to follow the lockdown guidelines from Monday more strictly. We can only be successful in our fight against #COVID19 if we work together. (1/2)#COVIDEmergencyIndia
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) May 9, 2021