അവശ്യവസ്തുക്കൾ വാങ്ങുവാൻ പോകുന്നവർ വാഹനം ഉപയോഗിക്കുന്നതിന് തടസ്സമില്ല:ഡി.ജി.പി.

ബെംഗളൂരു: സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന പൗരന്മാരെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം കർണാടക ഐ.ജി & ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. പലചരക്ക്, പച്ചക്കറികൾ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ എന്നിവ വാങ്ങുന്നതിന്, നഗരത്തിലെ തൊട്ട് അടുത്തുള്ള കടയിലേക്കോ ഗ്രാമീണ മേഖലയിലെ ഏറ്റവും അടുത്ത് ലഭ്യമായ കടയിലേക്കോ പോകുവാൻ  വാഹനം ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല. “അനാവശ്യമായി പുറത്തിറങ്ങാനുള്ള അനുമതിയായി ഇതിനെകാണാതെ വിവേചനാധികാരത്തോടെ ഈ സൗകര്യം ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി വീട്ടിൽ തന്നെ തുടരുക, ” എന്ന് അദ്ദേഹം…

Read More

ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക; സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളൂരു: മെയ് 10 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഞായറാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ഞാൻ എല്ലാ ബാംഗ്ലൂർ നിവാസികളോടും  അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കൂ, വീട്ടിൽ കഴിയുക , സുരക്ഷിതമായികഴിയുക ! എങ്കിൽ മാത്രമേ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾക്ക് സാധിക്കു,” എന്ന് പന്ത് ട്വീറ്റ് ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്…

Read More
Click Here to Follow Us