ഇന്ത്യ കിരീടം നേടിയത് സഞ്ജു സാംസണ് ഗുണകരമാവട്ടെ. എങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിക്കാം.. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും എന്ന് തന്നെയാണ് പ്രതീക്ഷ. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഈ കിരീടനേട്ടം നിലവിൽ സ്ക്വാഡിൽ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ് ഗുണകരമാണ്. കാരണം മറ്റൊന്നല്ല, ഗംഭീർ തന്റെ സ്ഥാനം…
Read MoreAuthor: ന്യൂസ് ബ്യുറോ
ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം
ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും…
Read Moreഞെട്ടലോടെ യാത്രികൻ; ക്യാബ് ഡ്രൈവറോട് എസി ഇടൻ അഭ്യർത്ഥിച്ചതിന് ബീഷണിയും, നടുറോഡിൽ വെച്ച് കുത്താൻ ശ്രമവും!!
ബെംഗളൂരു: നഗരത്തിലെ ഒരു ടെക് പ്രൊഫഷണൽ അടുത്തിടെ റാപിഡോയുടെ റൈഡ്-ഷെയറിംഗ് ആപ്പ് ഉപയോഗിച്ചപ്പോഴുള്ള ദുരനുഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചു. ഡ്രൈവറോട് എസി ഓണാക്കാനുള്ള ഒരു ലളിതമായ അഭ്യർത്ഥനയിൽ ആരംഭിച്ചത് പെട്ടെന്ന് ഭീഷണികൾ, ഉപദ്രവം, നിരന്തരമായ ഭീഷണി എന്നിവ ഉൾപ്പെടുന്ന ഒരു വേദനാജനകമായ ഏറ്റുമുട്ടലിലേക്ക് വളർന്നു. കന്നഡ ഭാഷ നന്നായി അറിയാവുന്ന യാത്രക്കാരൻ ഡ്രൈവറോട് എസി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം തുടങ്ങിയത്. ഡ്രൈവർ അസ്വസ്ഥത പ്രകടിപ്പിക്കുകയും സാധുവായ ഒരു കാരണവുമില്ലാതെ അയാൾ അത് നിരസിക്കുകയും ചെയ്തു. യാത്രക്കാരൻ നിർബന്ധിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ഡ്രൈവർ വാഹനത്തിൽ…
Read Moreബെംഗളൂരുവിൽ 40 ലക്ഷം വാഗ്ദാനം ചെയ്ത് ജോലി; ‘കോളേജ് പ്രശ്നമല്ല, CV വേണ്ട’!!
ബെംഗളൂരു: ഒരു AI കമ്പനിയുടെ സ്ഥാപകൻ ബെംഗളൂരുവിൽ നിയമനം നടത്താൻ ആഗ്രഹിക്കുന്ന, 40 LPA വാർഷിക ശമ്പളവും ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതുമായ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബിരുദം നേടിയവരും (കോളേജ് പ്രശ്നമല്ല) അവരുടെ ബയോഡാറ്റ പോലും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത് X-ൽ വൈറലായി. ഇന്ദിരാനഗറിലെ ഓഫീസിലേക്ക് രണ്ട് വർഷം വരെ പരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ നിയമിക്കാൻ ആഗ്രഹിക്കുന്നതായി സ്മോളസ്റ്റ് എഐയിലെ സുദർശൻ കാമത്ത് പങ്കുവെച്ചു. “ഞങ്ങൾ സ്മോളസ്റ്റ് എഐയിൽ ഒരു ക്രാക്ക്ഡ് ഫുൾ-സ്റ്റാക്ക് എഞ്ചിനീയറെ നിയമിക്കാൻ നോക്കുകയാണ്, നിങ്ങളെ പരിചയപ്പെടുത്തുന്ന…
Read Moreവിദേശത്തേക്ക് വ്യാജ റസിഡൻ്റ് പെർമിറ്റ്; മലയാളി അറസ്റ്റിൽ
വിദേശത്തേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളി അറസ്റ്റിൽ. ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ ട്രാവൽ ഏജന്റായ പി.ആർ.രൂപേഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25) ആണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഡിജോയുടെ റസിഡന്റ് പെർമിറ്റ് വ്യാജമാണെന്ന് ഇറ്റലിയിലെ വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രൂപേഷ്, 8.20 ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലിൽ ഡിജോ വെളിപ്പെടുത്തി. ജനുവരി 25ന് ഡിജോ നാട്ടിലെത്തിയതിനു…
Read Moreമലയാളി തിളക്കം; മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ഈ കൊച്ചു മിടുക്കി
ബെംഗളൂരു: ആദ്യത്തെ ചാമ്പ്യൻഷിപ്പിൽത്തന്നെ മികച്ച നേട്ടംകൊയ്ത് ബെംഗളൂരു മലയാളി പെൺകുട്ടി അനികാ നമ്പീശൻ. ഗുജറാത്തിലെ സൂറത്തിൽ നടന്ന ഓപ്പൺ ഏഷ്യ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ അനിക മൂന്ന് സ്വർണമെഡലുകൾ സ്വന്തമാക്കി, ടീനേജ് (അണ്ടർ 67.5 കിലോ) വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും നേടി. ബെഞ്ച് പ്രസ് (42.5 കിലോ), ഡെഡ് ലിഫ്റ്റ് (110 കിലോ), സ്ക്വാട്ട് (107.5 കിലോ) എന്നീവിഭാഗങ്ങളിലാണ് സ്വർണംനേടിയത്. ബെംഗളൂരുവിൽ ആർക്കിടെക്ടായ കണ്ണൂർ സ്വദേശി അർജുൻ ഉണ്ണികൃഷ്ണൻ നമ്പീശന്റെയും ഡോ. മെർലിൻ ജോർജിന്റെയും മകളാണ്. മൂന്നരവയസ്സുമുതൽ ജിംനാസ്റ്റിക്സിൽ പരിശീലനം തുടങ്ങിയതാണ് അനിക. ബെംഗളൂരുവിലെ സ്വീഡിഷ് സ്കൂളായ…
Read Moreഫെബ്രുവരിയിൽ അസാധാരണ ചൂട്; ബെംഗളൂരുവിലെ താപനില ദില്ലിയേക്കാൾ കൂടുതൽ!!
ബെംഗളൂരു: നഗരത്തിൽ ഉഷ്ണതരംഗം, ഇരുപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി, വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് ഐഎംഡി പ്രവചിക്കുന്നു. താപനില സാധാരണ നിലയേക്കാൾ ഉയർന്നതിനാൽ ബെംഗളൂരുവിന് പുറമെ, കർണാടകയിലെ പല പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നു. ഈ ആഴ്ച താപനില 33.2 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഫെബ്രുവരിയിലെ പതിവ് കാലാവസ്ഥയിൽ നിന്ന് ശ്രദ്ധേയമായ മാറ്റമാണ് ഈ താപനില സൂചിപ്പിക്കുന്നത്. നിലവിലെ താപനില സീസണൽ ശരാശരിയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ബെംഗളൂരുവിന് പുറമെ, കർണാടകയിലെ പല പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നു, താപനില…
Read Moreകൂപ്പുകുത്തി സെന്‍സെക്‌സ്!! ഓഹരി വിപണിയില്‍ കനത്ത ഇടിവ്
മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്, 800ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സെന്‍സെക്‌സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്‌റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്‌സി…
Read Moreഅധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു; ഇനി മൂന്നുതരം ബി.എഡ്., പ്രവേശന പരീക്ഷയും!
ന്യൂഡെൽഹി: ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു. മൂന്നുതരം ബി.എഡ്. കോഴ്‌സുകൾക്കാണ് നിർദേശം. ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്‌സുകൾ. ബി.എഡ്. കോഴ്‌സുകൾക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല. മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനൽകും. ഇതിൽ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും. നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും.…
Read Moreബെംഗളൂരുവിൽ മലയാളി നിര്യാതനായി
ബെംഗളൂരു: എറണാകുളം പച്ചാളം സ്വദേശി ചെറുപുള്ളിപറമ്പിൽ വീട്ടിൽ പിൻ്റോ മൊരേര (78) ബെംഗളൂരുവിൽ നിര്യാതനായി. ബെംഗളൂരു അനേക്കലിലെ ചന്ദാപുര അനേക്കൽ റോഡിലുള്ള എസ്സ് ആർ ആർ എക്സുർബിയ ലേഔട്ടിലായിരുന്നു സ്ഥിരതാമസം. ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11ന് പച്ചാളം ചാത്തിയാത്ത് മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭാര്യ: ആൻസി മൊരേര. മക്കൾ: പിൻസൺ മൊരേര, പ്രീമ ഡിക്രൂസ്, പ്രീതി മൊരേര. മരുമക്കൾ: ഷെറിൽ മൊരേര, ടോമി ഡിക്രൂസ്.
Read More