പി.യു.കോളേജുകളിൽ 21 ദിവസത്തെ സൂര്യനമസ്കാരം!

ബെംഗളൂരു : സംസ്ഥാനത്തെ പി.യു.കോളേജുകളിൽ തുടർച്ചയായി 21 ദിവസം സൂര്യ നമസ്കാരം നടത്തണമെന്ന് കർണാടക പി.യു.ബോർഡിൻ്റെ ഉത്തരവ്. ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 7 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലെ അസംബ്ലികളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും പങ്കെടുക്കണമെന്ന നിർദ്ദേശം ഉത്തരവിൽ ഉണ്ട്. ഈ 21 ദിവസങ്ങളിലായി 273 സൂര്യനമസ്കാരം പൂർത്തിയാക്കുന്നവർക്ക് നാഷണൽ യോഗാസന സ്പോർട്ട്സ് ഫെഡറേഷൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കും. റിപ്പബ്ലിക് ദിനത്തിൽ ആഘോഷമായി പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ പരിപാടി സംഘടിപ്പിക്കണം. രാജ്യത്തിൻ്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി 75 കോടി സൂര്യനമസ്കാരം ചെയ്യിക്കാനാണ് ഫെഡറേഷൻ…

Read More

തണുത്ത് വിറച്ച് നഗരം…

ബെംഗളൂരു : നഗരം തണുത്ത് വിറക്കുകയാണ്, നഗരത്തിലെ അന്തരീക്ഷ ഊഷ്മാവ് വളരെയധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ നഗരത്തിലെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രിയായിരുന്നു. കമ്പിളി ഉടുപ്പുകൾ ധരിച്ചു കൊണ്ട് പുറത്തിറക്കുന്നവരുടെ എണ്ണം നഗരത്തിൽ വളരെയധികം കൂടി. നഗരത്തിലെ പല ഭാഗങ്ങളിലും രാവിലെകളിൽ മൂടൽ മഞ്ഞും ദൃശ്യമാകുന്നുണ്ട്, അത് നഗരവുമായി ബന്ധപ്പെടുന ദേശീയ പാതകളിൽ വാഹന വേഗത കുറക്കുന്നതോടൊപ്പം കാഴ്ച പരിധി കുറയുന്നതോടെ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു. നഗരത്തിൽ അസാധാരണമായ തണുപ്പ് പരന്നതോടെ ജലദോഷവും ചുമയുമടക്കമുള്ള സാധാരണ വൈറൽ രോഗങ്ങളും…

Read More

നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ മാസ്ക്ക് അഴിക്കല്ലേ.. രൂപ 250 പോയിക്കിട്ടും..

ബെംഗളൂരു: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കുന്നതിനും പകർച്ച തടയുന്നതിനുമായി ആരോഗ്യരംഗത്തെ വിദഗ്ധർ ഉപദേശിക്കുന്ന മാർഗ്ഗങ്ങൾ ആണ് വായും മൂക്കും മൂടുന്ന മുഖാവരണം ധരിക്കര കൈ തുടർച്ചയായി വൃത്തിയാക്കുക മുഖത്തും കണ്ണുകളിലും തുടരെത്തുടരെ സ്പർശിക്കാതിരിക്കുക പ്രതിരോധകുത്തിവെപ്പ് 2 ഡോസും എടുത്തിരിക്കുക എന്നിവ. മുഖാവരണം ഉപയോഗിക്കുന്നത് രോഗത്തിൻ്റെ സാമൂഹിക വ്യാപനതോത് വളരെയധികം കുറക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ മാസ്ക് നിയമം മൂലം നിർബന്ധമാക്കിയതോടൊപ്പം നിയമം അനുസരിക്കാത്തവരിൽ നിന്ന് പിഴയും ഈടാക്കുന്നുണ്ട്, നിയമ ലംഘനം കണ്ടെത്തുന്നതോടൊപ്പം അധിക വരുമാനം നേടാനുള്ള അവസരമായി കൂടിയാണ്…

Read More

കളി കാര്യമായി;കാമുകൻ്റെ ആത്മഹത്യാ നാടകം; കാമുകി ജീവനൊടുക്കി.

ബെംഗളൂരു : കാമുകൻ ആത്മഹത്യ ചെയ്തു എന്ന വ്യാജ വാർത്ത കേട്ട് കാമുകി സ്വയം ജീവിതം അവസാനിപ്പിച്ചു. ഹാസൻ ചന്നരായ പട്ടണ സ്വദേശി ദൊഡ്ഡബിദരക്കല്ലിൽ താമസിക്കുന്ന സാക്കമ്മ (23) ആണ് ആത്മഹത്യ ചെയ്തത്. കാമുകനായ അരുൺ (30) മരിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് താമസ സ്ഥലത്ത് സാക്കമ്മ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങൾ എതിരായപ്പോൾ ഇവരെ അനുനയിപ്പിക്കുന്നതിന് വേണ്ടി അരുണും സുഹൃത്തായ ഗോപാലും ചേർന്ന് നടത്തിയ നാടകമാണ് ദുരന്തമായി പര്യാവസാനിച്ചത്. ഇവരുടെ പദ്ധതി പ്രകാരം അരുൺ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ശുരുതരാവസ്ഥയിലാണ് എന്ന വാർത്ത…

Read More

മുൻ കേന്ദ്ര മന്ത്രി ആർ.എൽ.ജാലപ്പ അന്തരിച്ചു.

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.എൽ.ജാലപ്പ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 98 കാരനായ മുൻ കേന്ദ്രമന്ത്രി ആർ.എൽ.ജലപ്പ ഇന്ന് വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. ശ്വാസകോശവും വൃക്കയും തകരാറിലായ അദ്ദേഹത്തെ ഡിസംബർ 10 ന് കോലാറിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ജാലപ്പയ്ക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തു. കർണാടകയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായ ജാലപ്പ നാല് തവണ ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്നു. ചിക്കബെല്ലാപൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ  തൗബഗെരെയിൽ…

Read More

ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ്റെ യോഗം;ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും വലിയ മലയാളീ സംഘടനയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ 14 ആം വാർഷികവും നാഷണൽ ജനറൽ കൌൺസിൽ മീറ്റിംഗും തിരഞ്ഞെടുപ്പും ഈ മാസം 18, 19 തീയതികളിൽ മത്തിക്കെരെ എച് എം ആർ ലേ ഔട്ടിലുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടക്കും. നാഷണൽ പ്രസിഡന്റ്‌ ശ്രീ ഗോകുലം ഗോപാലൻ വാർഷികം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 28 സംസ്ഥാനത്ത് നിന്നുമുള്ള പ്രതിനിധികളെ കൂടാതെ കർണാടകയിലെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. യോഗത്തിൽ മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് നേടിയ…

Read More

ബെംഗളൂരുവിലെ ഒരു കൂട്ടം സംഗീത പ്രേമികളുടെ ക്രിസ്തുമസ് സ്നേഹ സമ്മാനം.

ബെംഗളൂരു : ആഘോഷങ്ങളുടെ മാസമാണ് ഡിസംബര്‍. ക്രിസ്മസും ന്യൂ ഇയറും അവധി ദിനങ്ങളുമൊക്കെയായി ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു കാലം. ഡിസംബറിന്റെ അവസാന വാരം ക്രിസ്മസ് തിരക്കില്‍ അമരുന്ന തെരുവുകള്‍, നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും കൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വീഥികള്‍.. എല്ലാമെല്ലാം ക്രിസ്മസിനായി. ക്രിസ്മസ് എന്നാല്‍ മനസിലോടിയെത്തുക നക്ഷക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകരുന്ന ക്രിസ്മസ് ഗാനങ്ങളാണ്. ദൈവപുത്രന്റെ ജനനം, ജീവിതം, സമ്മാനങ്ങള്‍, സന്തോഷങ്ങള്‍, സാന്റാ ക്‌ളോസ്, മഞ്ഞ് എന്നിവയൊക്കെ ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. കരോള്‍ എന്ന…

Read More

മരക്കാർ;ഒ.ടി.ടി തീയതി പ്രഖ്യാപിച്ചു.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി ബജറ്റിലൊരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. സിനിമയുടെ ഒ.ടി.ടി അവകാശം വൻ വിലക്ക് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.

Read More

മലയാളം മിഷൻ കയ്യെഴുത്തു മാസികാ പ്രകാശനം

മലയാളം മിഷൻ പഠന പ്രവർത്തനം കൂടുതൽ കാര്യക്ഷമവും രസകരവു മാക്കുന്നതിനായും വിദ്യാർഥികളിൽ കലാ സാഹിത്യ വാസന വളർത്തിയെടുക്കുന്നതിനായും,പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ കൈയ്യെഴുത്തു മാസികയുടെ പ്രകാശനം നാളെ വൈകിട്ട് 3.30 ന്. Google meet ൽ നടക്കുകയാണ്. ഓരോ വിദ്യാർത്ഥിയിലും ഓരോ കലാ / സാഹിത്യകാരന്മാരെ വളർത്തിയെടുക്കുക എന്നതാണ് കൈയ്യെഴുത്തു മാസികയുടെ ലക്ഷ്യം മലയാളം മിഷൻ ഭാഷധ്യാപകൻ ശ്രീ. ഉണ്ണി അമ്മയമ്പലം മാസിക പ്രകാശനം ചെയ്യും. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോർഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ, പ്രസിഡന്റ്‌ ശ്രീ. ദാമോദരൻ കെ,…

Read More

രാജ്യത്തിൻ്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു.

കൂനൂർ (ഊട്ടി): ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർ മരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അടക്കം 14 പേർ അപകടത്തിൽപ്പെട്ടു. ബിപിൻ റാവത്തി​െൻറ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ മരിച്ച മറ്റുള്ളവർ​. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. Gen Bipin Rawat, Chief of…

Read More
Click Here to Follow Us