വേൾഡ് മലയാളീ ഫെഡറേഷൻ ദ്വൈവാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു.

ഓസ്ട്രിയ (വിയന്ന) : ഓസ്ട്രിയ ആസ്ഥാനമായി 162  രാജ്യങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ൻറെ  മൂന്നാമത്  ദ്വൈവാർഷിക കൺവെൻഷൻ 2022 ജനുവരി 16 ന് സൂം പ്ലാറ്റ്‌ഫോം വഴി നടന്നു. WMF ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷനായ ചടങ്ങ്   കേരള സംസ്ഥാന പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം വേൾഡ് മലയാളീ ഫെഡറെഷൻ കേരളത്തിന് കേരളത്തിന് കൈത്താങ്ങാവാൻ വളരെ…

Read More

ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.

ബെംഗളൂരു : നഗരത്തിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം.ബന്നാർഘട്ട റോഡിലെ അരീക്കെരെ ഗ്രറ്റിന് സമീപത്ത് ഉള്ള സൗത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മാളിൽ തീ ആളിപ്പടർന്നത്. മാളിൻ്റെ താഴെത്തെ നിലയിൽ തീ കത്തിപ്പടരുന്നത് പട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടതോടെ വൻ ദുരന്തം ഒഴിവായി. തുടർന്ന് 6 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തുകയും 3 മണിക്കൂറോളം നീണ്ട തുടർച്ചയായ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.

Read More

ഹൈദരാബാദിലെ വെള്ളപ്പൊക്കത്തിന് തടയിട്ട, മൈസൂർ സോപ്പ് ഫാക്ടറിയുടെ സ്ഥാപകനായ, ഏഷ്യയിലെ ഏറ്റവും വലിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്ത ആ കർണാടകക്കാരനായ വലിയ എഞ്ചിനീയറെ അടുത്തറിയാം.

ബെംഗളൂരു : എഞ്ചിനീയറിംഗ് എന്നത് ഇന്ന് ഒരു സാധാരണ കോഴ്സിന് തുല്യമായി പരിഗണിക്കപ്പെടുന്ന കാലമാണ്, തമാശക്കെങ്കിലും പറയാറുണ്ട് ഈ നഗരത്തിൽ മുകളിലേക്ക് ഒരു കല്ലെറിഞ്ഞാൽ അത് വീഴുന്നത് ഒരു എഞ്ചിനീയറുടെ മുകളിൽ ആണ് എന്ന്. ഇന്ന് കാലത്ത് നമ്മളിൽ പലർക്കും അഭിമാനവും ബഹുമാനവും തോന്നുന്ന എഞ്ചിനീയറിംഗ് ബിരുദ ധാരിയായ അതേ മേഖലയിൽ  ചെയ്യുന്ന ഒരാൾ മലയാളിയായ പാലക്കാട്ടുകാരനായ മെട്രോ മാൻ എന്ന് വിളിപ്പേരുള്ള ഇ ശ്രീധരൻ ആണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഈ മണ്ണിൽ ഒരു എഞ്ചിനീയർ ജനിച്ച് ജീവിച്ച് പ്രവർത്തിച്ച് മരിച്ചിരുന്നു, ഇന്ന്…

Read More

കേരള സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ ഭാരവാഹികളെ എസ് ജി പാളയത് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ ശ്രീജിത്ത്‌, ഫിനാൻസ് കൺവീനർ രാജൻ കിഴുമുറി, വൈസ് ചെയർമാൻ മാരായി പ്രസീദ് കുമാർ, ജോസ് ലോറൻസ്, ജോയിന്റ് കൺവീനർ മാരായി പ്രേംദാസ്, സംഗീത് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി വി ടി തോമസ്, മനു കെ വി, ജോർജ് തോമസ്, സുനിൽ തോമസ് എന്നിവരെയും 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേൃന തിരഞ്ഞെടുത്തു. കേരള സമാജം പ്രസിഡന്റ്‌ സി…

Read More

ചീഫ് സെക്രട്ടറിയും,മന്ത്രിയുമായിരുന്ന മലയാളിയായ ജെ.അലക്സാണ്ടർ അന്തരിച്ചു.

ബെംഗളൂരു : കർണാടകയുടെ മുൻ ചീഫ് സെക്രട്ടറിയും മുൻ കാബിനറ്റ് മന്ത്രിയുമായ മലയാളിയായ ജെ അലക്സാണ്ടർ ഐ.എ.എസ് (83) അന്തരിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് 1938 ആഗസ്റ്റ് 8 ന് ആണ് ശ്രീ അലക്സാണ്ടറിൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1963ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.കർണാടക കേഡറിൽ വിവിധ വകുപ്പുകളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ചു. കർണാടക ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം ഭാരതി നഗർ നിയോജക മണ്ഡലത്തിൽ നിന്ന് മൽസരിച്ച്…

Read More

കോവിഡ് ഭീഷണിക്കിടയിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ്; തടയാൻ സർക്കാർ.

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം രാജ്യത്തെയും സംസ്ഥാനത്തെയും നഗരത്തെയും പിടിച്ച് കുലുക്കുന്ന സാഹചര്യത്തിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ് പാർട്ടി. ಗುರಿ ಒಂದೇ- ಮೇಕೆದಾಟು!ಅದನ್ನು ಪೂರೈಸುವ ಮಾರ್ಗದಲ್ಲಿ ಹೆಜ್ಜೆ ಇಡುತ್ತಿದ್ದೇವೆ. Only one aim- Mekedatu! And we are on the way to fulfill it!#NammaNeeruNammaHakku pic.twitter.com/DERpMBEBWN — DK Shivakumar (@DKShivakumar) January 9, 2022 സംഗമയിൽ നിന്ന് ബെംഗളൂരുവരെ തുടരുന്ന പദയാത്രയുടെ ഉൽഘാടനം സംഗമയിൽ ഇന്ന് നടന്നു. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ ആണ്…

Read More

ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു.

ബെംഗളൂരു: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച പരിക്കേറ്റ മലയാളി മരിച്ചു. ടി. സി. പാളയയിൽ താമസിക്കുന്ന കൊച്ചി ചെറിയ പാട്ടപറമ്പിൽ സി.ജെ.വർഗീസ്(40) ആണ് രണ്ട് ദിവസം മുൻപ് രാത്രി ഹൊറമാവ് അഗര സർക്കിളിന് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എതിരേ വന്ന ബൈക്ക് വർഗ്ഗീസ് സഞ്ചരിച്ചിരുന്ന ബൈക്കുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഫെസ്കോർ ഫുഡ് വർക്സ് ജീവനക്കാരൻ ആണ്. സംസ്കാരം നടത്തി. ഭാര്യ: ഷിജി വർഗ്ഗീസ്. മക്കൾ: അശ്വിൻ, ബ്രദർ ജോഷ്വിൻ വർഗീസ്.

Read More

ആമ്പൽ പ്രവേശനോത്സവം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ  കർണാടക ചാപ്റ്ററിന്റെ  ആമ്പൽ കോഴ്സിലേക്കുള്ള   പ്രവേശനോത്സവം  ഓൺലൈനിൽ നടന്നു. കഴിഞ്ഞ നവംബറിൽ  നടന്ന സൂര്യകാന്തി  പഠനോത്സവത്തിൽ വിജയിച്ച പഠിതാക്കൾക്കായാണ്  ആമ്പൽ ക്ളാസ്സുകൾ ആരംഭിച്ചിട്ടുള്ളത്. മിഷൻ  കർണാടക ചാപ്റ്റർ കോ ഓർഡിനേറ്റർ  ബിലു.സി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ  അധ്യക്ഷം വഹിച്ചു. ആമ്പൽ കോഓർഡിനേറ്റർ നൂർ മുഹമ്മദ്,  സെക്രട്ടറി ടോമി ആലുങ്കൽ, ട്രഷറർ  ജിസ്സോ ജോസ്  അക്കാദമിക്  കൌൺസിൽ ചെയർമാൻ സതീഷ്  തോട്ടശ്ശേരി, ബിംബ എന്നിവർ സംസാരിച്ചു.

Read More

സർഗ്ഗധാരയുടെ സർഗ്ഗ സംഗമം.

ബെംഗളൂരു : സർഗ്ഗധാരയുടെ സർഗ്ഗസംഗമം പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷാജി അക്കിത്തടം സ്വാഗതം ആശംസിച്ചു.സർഗ്ഗധാര കവിതാമത്സരത്തിൽ സമ്മാനാർഹരായ നന്ദനൻ മുള്ളമ്പത്ത്, ഹിരണ്മയി ഹേമന്ത്,രജിത്ത് കരുകുളം എന്നിവർക്ക് ഉപഹാരവും ക്യാഷ് അവാർഡും  സുധാകരൻ രാമന്തളി സമ്മാനിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളിയെ ആദരിച്ചു.വിഷ്ണുമംഗലം കുമാർ സുധാകരൻ രാമന്തളിയെ പരിചയപ്പെടുത്തി. കവി നന്ദനൻ മുള്ളമ്പത്ത്,”വർത്തമാനകാലത്തെ നവീന കവിതാസങ്കല്പം”എന്ന വിഷയത്തിൽ സംസാരിച്ചു.ഗായകനും സംഗീതസംവിധായകനുമായ അകലൂർ രാധാകൃഷ്ണനെ അനുമോദിച്ചു.പി.കൃഷ്ണകുമാർ,സേതുനാഥ്,വി.കെ.വിജയൻ, കൃഷ്ണപ്രസാദ്‌, രാധാകൃഷ്ണൻ മേനോൻ, മനോജ് എന്നിവർ സംസാരിച്ചു.കവിയരങ്ങിൽ,രജിത്ത് കരുകുളം,അനിതാ പ്രേംകുമാർ,രമാ പ്രസന്ന പിഷാരടി,ആൻസി ടോമി,മീര സേതുനാഥ്,ആത്മജാ…

Read More

ശ്രദ്ധിക്കുക….വാരാന്ത്യ കർഫ്യൂ;നഗരത്തിലെ നിരത്തുകളിൽ ശക്തമായ പോലീസ് പരിശോധന.

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച പുലർച്ചെ 5 മണിക്കും ഇടയിൽ സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെംഗളൂരുവിൽ ശക്തമായ വാഹന പരിശോധന നടക്കുന്നു, അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണു വാരാന്ത്യ കർഫ്യൂവിന് വഴിയൊരുക്കിയത്.

Read More
Click Here to Follow Us