കോവിഡ് ഭീഷണിക്കിടയിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ്; തടയാൻ സർക്കാർ.

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം രാജ്യത്തെയും സംസ്ഥാനത്തെയും നഗരത്തെയും പിടിച്ച് കുലുക്കുന്ന സാഹചര്യത്തിലും മേക്കേദാട്ടു പദ്ധതിക്കായി ഭീമൻ പദയാത്ര സംഘടിപ്പിച്ച് കോൺഗ്രസ് പാർട്ടി.

സംഗമയിൽ നിന്ന് ബെംഗളൂരുവരെ തുടരുന്ന പദയാത്രയുടെ ഉൽഘാടനം സംഗമയിൽ ഇന്ന് നടന്നു. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ ആണ് പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന യാത്ര. സംസ്ഥാന പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും മറ്റ് നിരവധി മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

യാത്രക്കായി വൻ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് നേതാക്കൾക്ക് സഞ്ചരിക്കാൻ കാരവാനുകൾ ഒരുക്കിയിട്ടുണ്ട്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അതേ സമയം പദ്ധതി പ്രദേശത്ത് പദയാത്രയിൽ പങ്കെടുക്കുന്നവർ കടക്കുന്നത് ഒഴിവാക്കാൻ രാമനഗര ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

2000 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts