ബെംഗളൂരു : മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. താഴെ പറയുന്നവർ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി-അമീർ ബാബു,പ്രസിഡന്റ്-വിൻശോബ് എൻ.വി,വൈസ് പ്രസിഡന്റുമാർ- ആഗ്നൽ പോൾ, ആൽവിൻ സേവ്യർ, ജോയിന്റ് സെക്രട്ടറിമാർ-അഖിൽ ചന്ദ്രൻ, സിബിൻ ബാബു, ട്രഷറർ-ജോബിൻ ജോസഫ്, സോഷ്യൽ മീഡിയ വിങ്-വിഷ്ണു വി. എസ്,ഷൈൻ. റ്റി. മാത്യു, എക്സിക്യൂട്ടീവ് മെമ്പർസ്-ജോബിൻ ജോസ്, ഷംനീർ,അമൽ എ. എസ്,റഹനാസ്, ജോർജ്,ജിനേഷ് തോമസ്,നിതിൻ ജോസഫ്, സാജിദ് റ്റി. കെ. ബെംഗളൂരുവിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങൾക്ക് ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് കൂടാതെ, മറ്റു…
Read MoreAuthor: സ്വന്തം ലേഖകന്‍
സുഗതാഞ്ജലി 2022,വിജയികൾ ഇവരാണ്.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ടോമി ആലുങ്ങൽ സ്വാഗതവും…
Read Moreപ്രണയ ദിനത്തിൽ ആപ്പിലായി ബെംഗളൂരു വാർത്ത.
ഇന്ന് പ്രണയ ദിനമാണ്… ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച എല്ലാ ബെംഗളൂരു വാർത്തയുടെ വായനക്കാർക്കും പ്രണയ ദിനാശംസകൾ നേരുന്നു. ബെംഗളൂരു വാർത്തയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ പാറപോലെ ഉറച്ച് നിന്ന വായനക്കാർ തന്നെയാണ് നഗരത്തിലെ ആദ്യത്തെ മലയാളം ന്യൂസ് പോർട്ടലിൻ്റെ ശക്തി എന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം വഴിയെല്ലാം ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിൽ എത്തുന്നുണ്ട്, എന്നാൽ നിരവധി വായനക്കാരുടെ കുറെ നാളത്തെ ആവശ്യമായിരുന്നു ഒരു മൊബൈൽ ആപ്പ് എന്നത്. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ്…
Read More“ഹൃദയ”ത്തിൻ്റെ ഒ.ടി.ടി.റിലീസ് തീയതി പ്രഖ്യാപിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാ കൊട്ടകകളിൽ പ്രദർശിപ്പിച്ച് വൻ വിജയം നേടിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയത ചിത്രം “ഹൃദയം”ഉടൻ തന്നെ ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 18 ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മെരിലാൻ്റിൻ്റെ ബാനറിൽ നിർമ്മിച്ച ഹൃദയത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇനി നമ്മുടെ ഹൃദയം ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ…#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4 —…
Read Moreഐ.പി.എൽ.മെഗാ താരലേലം നിർത്തിവച്ചു.
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം താൽക്കാലികമായി നിർത്തിവച്ചു. ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് ബോധംകെട്ടുവീണതിനാലാണ് ഇത്. ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദ്ദേഹം ബോധംകെടുകയായിരുന്നു. ഉച്ചഭക്ഷണത്തിന് നിർത്തിയതാണ് എന്നാണ് വിശദീകരണം. നഗരത്തിലെ ഐ.ടി.സി ഗാർഡേനിയ എന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് നടക്കുന്ന ലേലം ഉച്ചക്ക് ശേഷം മൂന്നരക്ക് വീണ്ടും പുനരാരംഭിക്കും. അതേ സമയം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിൽ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. എന്നാൽ പടിക്കലിന്‍റെ മൂല്യം…
Read Moreകേരള സമാജം നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാം…
ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5 മുതല്‍ 30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27 ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും .…
Read More“സുഗതാഞ്ജലി-2022″ഫലപ്രഖ്യാപനം നാളെ.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടക്കും. സമാപന സമ്മേളനത്തിൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് അധ്യക്ഷത വഹിക്കും. വിവർത്തന സാഹിത്യ മേഖലയിൽ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. ബാംഗ്ളൂർ കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണൻ,മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി.…
Read Moreസോഷ്യൽ മീഡിയയിൽ തരംഗമായി കന്നഡ അക്ഷരമാല ഗാനം;കുട്ടികൾക്ക് അക്ഷരമാല പഠിക്കാൻ ഇത് ഉപകാരപ്പെട്ടേക്കും.
ബെംഗളൂരു : പറഞ്ഞു വരുന്നത് കഴിഞ്ഞ ഒരു മാസമായി കന്നഡയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തെ കുറിച്ചാണ്. സിനിമാ ഗാനമല്ല, ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഭരതനാട്യം കലാകാരിയായ മാനസി സുരേഷ് പുറത്തു വിട്ട വീഡിയോ ഗാനമാണ് ഇത്. ഗാനം ഏറ്റെടുത്തത് വേറാരുമല്ല കുട്ടികൾ തന്നെ, “അപ്പനുമാഡിത ചൗതിയ പ്രതിമെഗെ ആനയെ ശുന്ദില മുഖമിട്ടു” (അച്ഛൻ നിർമ്മിച്ച ഗണേശ ചതുർത്ഥി പ്രതിമക്ക് ആനയുടെ മുഖം വച്ചു) എന്നു തുടങ്ങുന്ന ഗാനം ആണ് ഇത്. ഈ ഗാനത്തിൻ്റെ ഓരോ വരികളും ഭാഷയുടെ സ്വരാക്ഷരങ്ങളിൽ ആണ് തുടങ്ങുന്നത്.. അ, ആ ,ഇ,…
Read Moreരാമപുരത്തിന്റെ കഥാകാരന്‍-സുധാകരൻ രാമന്തളി.
കേരളത്തിൽ നിന്ന് ഈ നഗരത്തിലെത്തി വിവിധ മേഖലകളിൽ വിജയം നേടിയ വ്യക്തികളേയോ സ്ഥാപനങ്ങളേയോ പരിചയപ്പെടുത്തുന്ന ലേഖന പരമ്പര “പരിചയം” ഇവിടെ തുടങ്ങുന്നു. നഗരത്തിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുധാകരൻ രാമന്തളിയെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല.ഒരു ബഹുമുഖ പ്രതിഭ എന്ന് അടയാളപ്പെടുത്തുന്നതായിരിക്കും ഏറ്റവും അഭികാമ്യം. നോവലിസ്റ്റാണ്, പ്രശസ്തനായ പരിഭാഷകനാണ് കന്നഡയിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചും നിരവധി രചനകള്‍ മൊഴി മാറ്റിയിട്ടുണ്ട് ,നല്ലൊരു പ്രഭാഷകനാണ്, ഒരു സംഘാടകനാണ് ,കുറേക്കാലം പത്രപ്രവര്‍ത്തകനായും പ്രവർത്തിച്ചിട്ടുണ്ട് ..അങ്ങനെ പോകുന്നു ശ്രീ സുധാകരൻ രാമന്തളിയെ ക്കുറിച്ച് ഉള്ള ചെറു വിവരണം. 1983ൽ…
Read Moreകർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.
ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ…
Read More