ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി കമ്മറ്റി ജനറൽ ബോഡി യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ജാലഹള്ളി ചോക്കസാന്ദ്ര എസ്സ് എൻ ഡി പി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വർഗീസ് ജോസഫിന്റെ അധ്യക്ഷതയിൽ നടക്കും. പ്രസ്തുത യോഗത്തിൽ ദാസറഹള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രവികുമാർ ഗൗഡ , കെ എം സി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. മണ്ഡലത്തിലെ മലയാളികളായ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ ശിവൻകുട്ടി , ബിനു ജോസഫ് , നന്ദകുമാർ കൂടത്തിൽ , ജോളി…
Read MoreAuthor: സ്വന്തം ലേഖകന്‍
കേരള സമാജം കെ.ആര്‍.പുരം സോണ്‍ വനിതാ കണ്‍വെന്‍ഷന്‍ നടത്തി.
ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു . കൈരളീ നികേതന്‍ ഗോള്‍ഡന്‍ ജൂബിലി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ രാഗിത രാജേന്ദ്രന്‍ കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു . വനിതാവിഭാഗം കെ ആര്‍ പുരം സോണ്‍ ചെയര്‍പേര്‍സന്‍ അശ്വതി അധ്യക്ഷത വഹിച്ചു. സമൂഹ വളര്‍ച്ചയില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. രാഗിത രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാവിഭാഗം നേതാക്കളായ രാധ രാജഗോപാല്‍, ശോഭന ചോലയില്‍ , ദിവ്യ മുരളി, രമ്യ ഹരികുമാര്‍, സീന മനോജ് , അംബിക…
Read Moreകലിപ്പടക്കാൻ ഇനിയും കാത്തിരിക്കണം;ഐ.എസ്.എൽ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം.
ഗോവ : ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിലും 1 – 1 സമനിലയിൽ തുടർന്ന മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് 3 പേർ ഷൂട്ടൗട്ട് നഷ്ടപ്പെടുത്തി, ഹൈദരാബാദ് നിരയിൽ നിന്ന് ഒരാളും. കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ…
Read Moreവൻ ബസപകടം;8 മരണം;20 പേർക്ക് പരിക്ക്.
ബെംഗളൂരു : തുമക്കുരുവിനടുത്ത് പാവഗഡ താലൂക്കിൽ പളവള്ളി കട്ടെക്ക് സമീപം ഇന്ന് രാവിലെ നടന്ന സ്വകാര്യ ബസപകടത്തിൽ 8 പേർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. 60 ൽ അധികം യാത്രക്കാർ ബസിൽ സഞ്ചരിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. 30 ൽ അധികം പേർ ബസിന് മുകളിൽ കയറി യാത്ര ചെയ്തിരുന്നതായി നാട്ടുകാർ അറിയിച്ചു. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് കീഴ്മേൽ മറിയുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് സംഭവം, കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു ബസിൽ. Karnataka | Eight dead and more than…
Read Moreകേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2014ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.
Read Moreവേൾഡ് മലയാളി ബെംഗളൂരു ഫെഡറഷന്റെ പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആയ വേൾഡ് മലയാളീ ഫെഡറേഷൻ ബെംഗളൂരു കൌൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ശ്രീ ജ്യോതിസ് മാത്യു. സെക്രട്ടറി ശ്രീ റോയ്ജോയ്, ട്രഷറെർ ശ്രീ ഫ്രാൻസിസ് മുണ്ടാടൻ, വൈസ് പ്രസിഡന്റ് ശ്രീ ലാലു ജോർജ്, ശ്രീ ശ്രീകാന്ത് കെ പി എന്നിവരും ജോയിൻ സെക്രട്ടറി ആയി ശ്രീമതി പ്രതിമ, ശ്രീ ഷിബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
Read Moreസി.വി.നായരെ അനുമോദിച്ചു.
ബെംഗളൂരു : ആധ്യാത്മികമായ പ്രവർത്തനങ്ങൾക്ക് വേദിക് കൾചർ റിസർച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുർ അയ്യപ്പക്ഷേത്രത്തിൻ്റെ പ്രസിഡന്റ് ശ്രീ സി.വി.നായരെ ജി.ഡി.പി.എസ് ജില്ലാ കമ്മിറ്റി പ്രവർത്തകർ ആദരിച്ചു. സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ, രാജറെഡ്‌ഡി, ജി.ഡി.പി .എസ്.സെക്രട്ടറി തുളസി, പ്രസിഡന്റ് കെ.സി.ബിജു, മിനി മോഹൻ, ജയ്മോൻ, സത്യൻ, സന്ധ്യ, എന്നിവർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.ഡി.പി. എസിൻ്റെ ന്റെ പ്രത്യേക പുരസ്‌കാരം ജയ്മൻ, സത്യൻ എന്നിവർ ചേർന്ന് സി.വി.നായർക്ക് സമർപ്പിച്ചു. സംഘടനയുടെ ആദരവിന് സി.വി.നായർ നന്ദി അറിയിച്ചു.
Read Moreവനിതാദിനാഘോഷം നടത്തി.
ബെംഗളൂരു : വനിതാദിനാഘോഷം നടത്തി കേരള സമാജം സിറ്റി സോൺ. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്.ആ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മളിൽ തന്നെ ആത്മവിശ്യാസം ഉണ്ടാകണം. അതിന് കുടുംബാംഗങ്ങളും സമൂഹവും സഹായിക്കണമെന്ന് പരിപാടിയിൽ അഡ്വ. സാറ അഭിപ്രായപെട്ടു. കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അഡ്വ. സാറ സുൽക്കണ്ടേ. വനിതാ വിഭാഗം ചെയർ പേഴ്സൺ മേഴ്‌സി ഇമ്മാനുവേൽ ആദ്യക്ഷത വഹിച്ചു.പങ്കെടുത്ത എല്ലാ വനിതകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൺവീനർ സനിജ ശ്രീജിത്ത്, സുധ വിനേഷ്, ബിജി…
Read Moreവനിതാ ദിനം ആഘോഷിച്ച് ജി.ഡി.പി.എസ്.
ബെംഗളൂരു: ജി.ഡി.പി.എസ് (ഗുരുധർമ്മ പ്രചാരണ സമിതി) ബെംഗളൂരു നോർത്ത്, ജില്ലാ കമ്മിറ്റി വനിതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകയായ സുനന്ദാമ്മ, സർക്കിൾ ഇൻസ്പെക്ടറായ ശോഭ എന്നിവർ ചേർന്ന് പരിപാടികൾ ഉത്ഘാടനം ചെയ്തു. ആധ്യാത്മിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുര അയ്യപ്പൻ പ്രസിഡന്റ് സി.വി.നായരേയും സാമൂഹ്യ പ്രവർത്തനത്തിന് എക്സലെൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് രത്നശ്രീ അവാർഡ് നേടിയ മണികണ്ഠനെയും വേദിയിൽ ആദരിച്ചു. സംഘടനാ പ്രസിഡന്റ് കെ.സി.ബിജു,തുളസി, മിനി, ഷീജ രാജ റെഡ്ഡി. അഡ്വക്കേറ്റ് ശാലിനി എന്നിവർ സംസാരിച്ചു.…
Read Moreക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിടവാങ്ങി.
ക്രിക്കറ്റ് തിഹാസ താരം ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്. തായ്‌ലന്‍ഡില്‍ വച്ചാണ് വോണിന്‍റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. വോണിന്‍റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്.
Read More