കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക് മലയാളം മിഷൻ്റെ ആദരം.

ബെംഗളൂരു : വിവർത്തന സാഹിത്യത്തിൽ കന്നഡ സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ മലയാളം എഴുത്തുകാരൻ സുധാകരൻ രാമന്തളിയെ മലയാളം മിഷൻ പ്രവർത്തകർ ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, മേഖല കോർഡിനേറ്റർമാരായ ജോമോൻ സ്റ്റീഫൻ, നൂർ മുഹമ്മദ്, വിമാനപുര മലയാള പഠന കേന്ദ്രം പ്രതിനിധി മുസ്തഫ എന്നിവർ സുധാകരൻ രാമന്തളിയുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നഡ ഭാഷയിയിൽ നിന്നും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല പുസ്തകത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്കാരമാണ്…

Read More

ഏപ്രിൽ ഒന്നിന് തന്നെ വിഷു ആശംസകളുമായി,”പ്രമുഖ”സ്ഥാപനത്തിൻ്റെ പരസ്യം,”പ്രമുഖ”പത്രത്തിൻ്റെ ആദ്യ പേജിൽ!

ബെംഗളൂരു : മേടമാസത്തിലെ ആദ്യ ദിവസമാണ് മലയാളികൾ വിഷു എന്ന പേരിൽ ആഘോഷിക്കുന്നത്, സാധാരണയായി ഇത് ഏപ്രിൽ 14 നാണ് വരുന്നത്, എന്നാൽ ഏപ്രിൽ ഒന്നാം തീയതി തന്നെ വിഷുവാണ് എന്ന് കരുതി ഒരു സ്ഥാപനം മലയാളികൾക്ക് വിഷു ആശംസിച്ചാലോ ? ഇതൊന്നും ശ്രദ്ധിക്കാതെ മലയാളത്തിലെ ഒരു പ്രമുഖ പത്രം ആ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ചാലോ. ഇത്തരം ഒരു രസകരമായ സംഭവമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി സംഭവിച്ചത്, ദിനപ്പത്രത്തിൻ്റെ ബെംഗളൂരു എഡിഷൻ്റെ ആദ്യ പേജിൽ ആണ് ഈ പരസ്യം വന്നത്,…

Read More

മാസപ്പിറവി കണ്ടു റംസാൻ നോമ്പിന് നാളെ തുടക്കം.

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമസാൻ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. നാളെ മുതൽ റംസാൻ നോമ്പിന് തുടക്കം.

Read More

വീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സുധാകരൻ രാമന്തളി.

ബെംഗളൂരു: കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ പുരസ്കാരം നിരവധി കന്നഡ സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരൻ സുധാകരൻ രാമന്തളിക്ക്. http://h4k.d79.myftpupload.com/archives/30378 ജ്ഞാനപീo ജേതാവ് ചന്ദ്രശേഖര കമ്പാറിൻ്റെ “ശിവന ഡങ്കുറ”എന്ന നോവൽ ശിവൻ്റെ കടുന്തുടി എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് ഈ പുരസ്കാരം. കമ്പാറിൻ്റെ തൻ്റെ ശിഖര സൂര്യ (ശിഖര സൂര്യൻ) സുധാകരൻ രാമന്തളി വിവർത്തനം ചെയ്തിരുന്നു. ഈ കൃതി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കണ്ണൂർ രാമന്തളി സ്വദേശിയായ എഴുത്തുകാരൻ…

Read More

മാരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി കേരള സമാജം.

ബെംഗളൂരു : രക്തദാനത്തിന്റെ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും കാൽനടയായി ജമ്മു വരെ പോയി അവിടെ നിന്നും സൈക്കിളിൽ വയനാട്ടിലേക്ക് പോകുന്ന സൈക്കിൾ യാത്രികനായ മെൽവിൻ തോമസിന് കേരളം സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ കൈരളീ നികേതൻ ദോഡബൊമ്മസാന്ദ്ര ക്യാമ്പസിൽ സ്വീകരണം നൽകി. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരളം സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‍ണൻ , ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അനിൽകുമാർ , സി എച് പത്മനാഭൻ…

Read More

കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ .രവികുമാർ ഉൽഘാടനം ചെയ്തു . കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു. നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും  ആധാർ കാർഡ് ,വോട്ടേഴ്‌സ് ഐ ഡി എന്നിവ  ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു . അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി . ഭക്ഷ്യ…

Read More

വേനലിൽ പക്ഷികൾക്ക് കുടിവെള്ളമൊരുക്കാൻ”പോട്ട് ഓഫ് ലൗ”വുമായി വേൾഡ് മലയാളീ ഫെഡറേഷൻ.

ബെംഗളൂരു: കഠിനമായ വേനലിൽ ജല ദൗർലഭ്യതകാരണം ദിവസേന അനേകം പക്ഷികൾ ചത്തുവീഴുന്നുണ്ട്. പക്ഷികൾ മാത്രമല്ല, തെരുവ് നായ്ക്കളും മറ്റനേകം ജീവ ജാലങ്ങളും വെള്ളമില്ലാതെ വലയുന്നു. ഈ അവസരത്തിൽ ഇത്യാദി സമവകാശികൾക്ക് തങ്ങളാൽ കഴിയുന്ന തണലൊരുക്കാൻ, Pot of Love എന്ന പദ്ധതിയിലൂടെ അഭ്യർത്ഥിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ. വേനലിൽ വെള്ളമാരുക്കുന്നതിലുപരി, ചുറ്റുമുള്ള സഹജീവികളോട് ആർദ്രമായി ഇടപെടാൻ സാഹചര്യമൊരുക്കുക എന്നതും, ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ ശുദ്ധജലത്തിന്റെ അളവ് ഭയപ്പെടുത്തുന്ന തോതിൽ കുറഞ്ഞു വരുന്നതും, മലിനപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ…

Read More

വിവിധ തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് നഗരജീവിതത്തെ ബാധിച്ചുവോ ?

ബെംഗളൂരു : അർദ്ധരാത്രിയിൽ തുടങ്ങി 48 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകൾ പിൻതുണക്കുന്ന പണി മുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നതായാണ് വാർത്തകൾ. റോഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും സമരക്കാർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന വാർത്തകൾ ആണ് ഇന്ന് ചർച്ചകളിൽ നിറയുന്നത്. അതേ സമയം ഇന്നത്തെ പണിമുടക്ക് ഉദ്യാനനഗരിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്നാണ് നിരത്തുകളിലെ തിരക്കിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കെ.എസ്.ആർ.ടി.സിയും, ബി.എം.ടി.സിയും നമ്മ മെട്രോ സാധാരണ ദിവസത്തെ പോലെ സർവീസുകൾ നടത്തി. ഓട്ടോ, ടാക്സികൾ, ആപ്പ് അധിഷ്ഠിത…

Read More

ഒരു തെരുവ് മുഴുവൻ ചിത്രങ്ങളും ശിൽപ്പങ്ങളും;2 വർഷത്തിന് ശേഷം ചിത്രസന്തേ വീണ്ടും…

ബെംഗളൂരു : കോവിഡ് ഭീഷണി നില നിന്ന 2 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് നഗരത്തിൽ ചിത്ര സന്തേ(ചിത്ര ചന്ത) അരങ്ങേറുന്നു, കുമാര കൃപ റോഡിൽ നടക്കുന്ന സന്തേ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൽഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആസാദ് കി അമൃത് മഹോത്സവ് എന്ന പേരിൽ പ്രത്യേക ചിത്ര പ്രദർശനവും നടത്തുന്നുണ്ട്. നിരവധി കലാകാരൻമാരുടെ ചിത്രങ്ങളുടേയും ശിൽപ്പങ്ങളുടേയും പ്രദർശനവും വിൽപ്പനയും ചിത്ര സന്തേയിൽ നടക്കും. കോവിഡ് കാരണം കഴിഞ്ഞ വർഷം സന്തേ ഓൺലൈൻ ആയിരുന്നു. രാത്രി 8 മണി വരെ കുമാര…

Read More

കേരള സമാജം രക്തദാന ക്യാമ്പ് ഇന്ന് ഇലക്ട്രോണിക് സിറ്റിയിൽ.

ബെംഗളൂരു : കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഡി എസ് മാക്സ്  സിഗ്മ &സിഗ്മ നെക്സ്റ്റുമായും കിഡ്‌വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30മുതൽ ഉച്ചക്ക് 1.30വരെ നടക്കുന്ന ക്യാമ്പ് അനേക്കൽ എം എൽ എ ശ്രീ ശിവണ്ണ ബി  ഉത്ഘാടനം ചെയ്യും. സമാജം സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധൃക്ഷത വഹിക്കും കൺവീനർ ശ്രീജിത്ത്‌, ഡോ നകുൽ, ഷൈനോ ഉമ്മൻ തോമസ്,പ്രോഗ്രാം കോർഡിനേറ്റർസ്…

Read More
Click Here to Follow Us