കടുത്ത വേനലിലും കനത്ത മഴ, മേമ്പൊടിയായി ആലിപ്പഴ വർഷവും..

ബെംഗളൂരു : കനത്ത വേനലും ചൂടും തുടരുമ്പോഴും നഗരത്തിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയും തുടരുകയാണ്. ഇന്നലെ രാത്രിയോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടായിരുന്നു, ഇന്ന് വെകുന്നേരത്തോടെ വീണ്ടും മഴ പെയ്യുകയായിരുന്നു. ഇന്ന് ബി.ടി.എം, എച്ച്.എസ്.ആർ.ലേ ഔട്ട് തുടങ്ങിയ ഇടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. ഇടിയോട് കൂടിയ മഴ നഗരത്തിൽ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തു. സ്വാഭാവികമായും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

Read More

ലാലേട്ടൻ്റെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ കിടിലൻ ടീസർ പുറത്ത്; മികച്ച പ്രതികരണം.

സൂപ്പർ ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ് ഒരുക്കുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമ ട്വൽത്ത് മാൻ്റെ ടീസർ പുറത്ത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിതാര, സൈജു കുറുപ്പ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസ്നി ഹോട്ട് സ്റ്റാർ ഓ.ടി.യിലാണ് പ്രദർശിപ്പിക്കുന്നത്.

Read More

ഇഫ്താർ സംഗമം നടത്തി.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട് മെൻ്റ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു. തകഴി അവാർഡ് ജേതാവ് ശ്രീ ജോർജ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി, മതേതരത്വം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ വിരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി. അംഗങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

Read More

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരൻ , ഏ കെ ആന്റണി മന്ത്രി സഭകളിൽ അംഗമായിരുന്നു. യുഡിഎഫ് കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ​ഗവർണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു.

Read More

കേരളാ എൻജിനിയേർസ് അസോസിയേഷൻ വാർഷികാഘോഷം.

ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു വാർഷിക ആഘോഷം എച്ച് എ എൽ, എച്ച് എം എ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു . കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു പ്രസിഡന്റ് തോമസ് വെങ്ങൾ അധ്യക്ഷ വഹിച്ച ചടങ്ങിൽ സെക്രട്ടറി അർജുൻ സുന്ദരേശൻ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രസിഡന്റ് ടോം ജോർജ് നന്ദി രേഖപ്പെടുത്തി. അംഗങ്ങളുടെ കലാ പരിപാടിയും സംഗീത സന്ധ്യയും അരങ്ങേറി .

Read More

കേരള സമാജം വനിതാ വിഭാഗം ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ ആയി കെ റോസി യെയും കൺവീനർ ആയി ലൈല രാമചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺമാരായി സീന മനോജ്‌, സുധ വിനേഷ്, പ്രോഗ്രാം കൺവീനർ മാരായി ദിവ്യ മുരളി, രമ്യ ഹരികുമാർ, എന്നിവരെയും ജോയിന്റ് കൺവീനർമാരായി അമൃത സുരേഷ് , ഷൈമ രമേഷ്, എന്നിവരെയും മുപ്പതംഗ നിർവാഹകസമിതിതിയെയും തിരഞ്ഞെടുത്തു.

Read More

ഗുണ്ടൽപേട്ടിൽ വാഹനാപകടം;2 മലയാളി യുവാക്കൾ മരിച്ചു.

ബെംഗളൂരു: കേരള അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി ഹൗസില്‍ അബ്ദുവിന്റെയും താഹിറയുടെയും മകന്‍ എന്‍ കെ അജ്മലും (21) ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്‍റെ മകന്‍ അല്‍ത്താഫും ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും. ഗൾഫിൽ ജോലി ചെയ്യുന്ന അജ്മൽ പെരുന്നാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കവെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ കൂത്തന്നൂരില്‍ വെച്ച് എതിരെ വന്ന…

Read More

ലാൽ ബാഗിൽ ഇനി ഡിജിറ്റൽ ക്യാമറകൾക്ക് നിരോധനം;കാരണം വിചിത്രം!

ബെംഗളൂരു : ലാൽബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ച് ഹോൾട്ടി കൾചർ വകുപ്പ്. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കും. ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷുകൾ കാരണം പാർക്കിലുള്ള തേനീച്ചകൾ കൂടുവിട്ടിറങ്ങുന്നു എന്ന വിദഗ്ദ സമിതിയുടെ ശുപാർശയെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. ജൻമദിനാഘോഷങ്ങൾ പോസ്റ്റ് – പ്രീ വെഡിംഗ് ഷൂട്ടുകൾ തുടങ്ങിയവക്കായി നിരവധി ആളുകൾ വിവിധ ക്യാമറകളുമായി ദിവസവും ലാൽബാഗിൽ എത്തുന്നുണ്ട്. കൂടുതൽ ക്യാമറകൾ ഒരേ സമയം യയോഗിക്കുന്നതിനാൽ പലപ്പോഴും തേനീച്ചകൾ കൂട്ടമായി കൂടുവിട്ടിറങ്ങുന്നുണ്ട് എന്നാണ് കണ്ടെത്തൽ.

Read More

കേരള ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കലാ ബെംഗളൂരു.

ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർഥികൾ മുതൽ വ്യവസായികൾ…

Read More

ക്യാൻസർ ബോധവത്കരണ സെമിനാർ ഇന്ന്.

ബെംഗളൂരു: ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതുപോലെ നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൻ ഒരു പുതിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ആരോഗ്യം മഹാഭാഗ്യം എന്ന പേരിൽ ആരംഭിക്കുന്നു. സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ഈ വെബിനാർ പരമ്പര   ഉദ്ഘാടനം ചെയ്യുന്നത്. ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള ഡോ: ശ്യാം വിക്രം കാൻസർ ബോധവൽക്കരണം എന്ന വിഷയത്തിൽ നയിക്കുന്ന വെബിനാർ 2022 ഏപ്രിൽ 9-ന് വൈകുന്നേരം 6.30.ന് (ഇന്ത്യൻ സമയം ) ആരംഭിക്കും. . എല്ലാവരും …

Read More
Click Here to Follow Us