ത്രെഡ്സിൻ്റെ ലോഗോയുടെ “ത്രെഡ്” മലയാളത്തിൽ നിന്നോ ?

ട്വിറ്ററിനെ വെല്ലുവിളിക്കാനിറങ്ങിയ മെറ്റയുടെ ത്രെഡ്സ് ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. അവതരിപ്പിച്ചതിന് ശേഷം ഒരു മണിക്കൂറിനകം 10 ലക്ഷം പേരാണ് “നൂലി”ൽ പിടിച്ചത്, ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ 10 കോടിയിൽ അധികം പേർ ഉപയോക്താക്കൾ ആയി കഴിഞ്ഞു. ട്വിറ്ററിൻ്റെ സാങ്കേതിക രഹസ്യം കോപ്പിയടിച്ചു എന്ന് ആരോപിച്ച് ട്വിറ്റർ മാനേജ്മെൻറ് ത്രെഡിന് എതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. അതേ സമയം ത്രെഡ്സിൻ്റെ ലോഗോയെ കുറിച്ച് ചില മലയാളി നെറ്റിസൻസ് ഇപ്പോൾ അഭിമാനം കൊള്ളുകയാണ്. ഇടതു വശത്തേക്ക് തിരിച്ച് നോക്കിയാൽ ത്രെഡ്സിൻ്റെ ആദ്യ അക്ഷരമായ “ത്ര” എന്ന് പഴയ ലിപിയിൽ…

Read More

പർപ്പിൾ ലൈനിൽ മെട്രോ മുടങ്ങും!

ബെംഗളൂരു :നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം. ജൂലൈ 10 മുതൽ ഓഗസ്റ്റ് 9 വരെ രാവിലെ 5 മുതൽ 7മുതൽ ബയപ്പനഹള്ളി – സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് റദ്ദാക്കി. കെ.ആർ.പുര-ബയപ്പനഹള്ളി പാതയിലെ സിഗ്നൽ പ്രവൃത്തികളെ തുടർന്നാണ് ഈ മാറ്റങ്ങൾ. ഇതേ സമയം വിവേകാനന്ദ റോഡ് മുതൽ കെങ്കേരി വരെ പർപ്പിൾ റോഡിൽ സർവീസ് തുടരും. ഗ്രീൻ ലൈനിൽ നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ രാവിലെ 5 മുതൽ രാത്രി 11 വരെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകും.

Read More

കുടംബ സഹായ ഫണ്ട് വിതരണം ചെയ്യുന്നു ;മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.

ബെംഗളൂരു : കല വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദാസറഹള്ളിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളിയായ ബിനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു. ജൂലൈ 9 ഞായറാഴ്ച പീനിയയിൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. അനുമോദന യോഗത്തിൽ കേരള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പങ്കെടുക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രെഷറർ അച്യുതൻ എന്നിവർ അറിയിച്ചു.

Read More

നഗരത്തിലെ നാടക പ്രേമികൾക്കൊരു സന്തോഷ വാർത്ത…

ബെംഗളൂരു: പതിറ്റാണ്ടുകൾക്ക് ശേഷം ഒരു മലയാള നാടകം ബെംഗളൂരു പ്രഫഷണൽ നാടക വേദിയിൽ അരങ്ങേറുകയാണ്. ഈ വരുന്ന ജൂലായ്‌ 22, 23 തീയതികളിൽ വൈറ്റെഫീൽഡിലെ ജാഗ്രിതി തിയേറ്ററിൽ വച്ചാണ് “തുഷാഗ്നി” എന്ന മലയാള നാടകം അരങ്ങേറുന്നത്. വേൾഡ് മലയാളി ഫെഡറഷന്റെ ആർട്ട്‌ ആൻഡ് കൾചാറൽ ഫോറമാണു മലയാള നാടക ചരിത്രത്തിന്റെ പ്രൌഡിയും മഹിമയും നഗരത്തിലെ മറ്റു നാടക കലസ്വാദകർക്കു വേണ്ടി അനാവരണം ചെയ്യുന്നത്. നാടകങ്ങൾ ധാരാളമായി അരങ്ങേറുന്ന, നഗരത്തിലെ പ്രഫഷണൽ തിയേറ്റർ നാടക തട്ടകത്തിൽ മലയാളത്തിലുള്ള നാടക പരീക്ഷണങ്ങൾ അധികം കണ്ടു വരാറില്ല. മറ്റെല്ലാ…

Read More

ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു :ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു.പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി. സി. കേശവ മേനോൻ കണക്കുകളും അവതരിപ്പിച്ചു. സെപ്റ്റംബർ  30,  ഒക്ടോബർ 01 തിയ്യതികളിലായി സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കലാ കായിക മത്സരങ്ങളും  സാഹിത്യ സാംസ്കാരിക പരിപാടികളും കോർത്തിണക്കിക്കൊണ്ട്  നടത്തുവാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡണ്ട് ) ടി. കെ. കെ. നായർ (വൈസ് പ്രസിഡന്റ്) ജി. ജോയ് (സെക്രട്ടറി) ജി. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി )…

Read More

മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. മാറാത്തഹള്ളിയിൽ പണിതീരാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തുനിന്ന് താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. അടിമാലി ആയത്തു പറമ്പിൽ ജോ തോമസ് (39) വയസ്സ് ആണ് മരിച്ചത്. ഒരു വർഷമായി ബേഗുർ,ഉള്ളഹള്ളിയിൽ താമസമാക്കിയ ജോ തോമസ് കെട്ടിട ഇന്റീരിയർ ജോലി ചെയ്തു വരികയായിരുന്നു. പുതിയ ജോലിയുടെ ഭാഗമായി അളവ് എടുക്കാൻ വേണ്ടിയാണ് പുതിയ കെട്ടിടത്തിൽ എത്തിയത്. ഇതിനിടെ അബദ്ധത്തിൽ കാലു വഴുതി താഴേക്ക് വീഴുകയാണ് ഉണ്ടായത്. അപകടം ഉണ്ടായ തൽക്ഷണം മാറത്തഹള്ളിയിൽ ഉള്ള…

Read More

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?

ന്യൂഡൽഹി: അടുത്തു തന്നെ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ കേരളത്തിൽ നിന്നുള്ള മുൻ എം.പി.യും ബി.ജെ.പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കാൻ സാദ്ധ്യത. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി പാർട്ടിക്ക് വേണ്ടി തൃശൂരിൽ നിന്ന് മൽസരിച്ച് പരാജയപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.

Read More

ഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബെംഗളൂരു മലയാളിയായ കൊച്ചു മിടുക്കി!

ബെംഗളൂരു : ഓർമ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ബെംഗളൂരു മലയാളിയായ ഈ കൊച്ചു മിടുക്കി. വയനാട് പടിഞ്ഞാറേത്തറ സ്വദേശിയായ നിസാറിൻ്റേയും താജുന്നിസയുടേയും മകളായ ആയിഷ സോയയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് വയസും 8 മാസവുമുള്ളപ്പോൾ,11 പ്രശസ്ത സ്ഥലനാമങ്ങൾ, 12 പ്രശസ്ത വ്യക്തിത്വങ്ങൾ, 12 നിറങ്ങൾ, 13 ഭക്ഷണ സാധനങ്ങൾ, 13 പച്ചക്കറികൾ, 10 വാഹനങ്ങൾ, 8 ഫലങ്ങൾ, 14 മൃഗങ്ങൾ, 10 രൂപങ്ങൾ, 18 ശരീരഭാഗങ്ങൾ, മുഴുവൻ ഇംഗ്ലീഷ് അക്ഷരമാല, സംഖ്യ ഒന്നു മുതൽ 9…

Read More

മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ ഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, കർണ്ണാടക കോ ഓർഡിനേറ്റർ ബിലു. സി. നാരായണൻ, ജയമോഹൻ, രാകേഷ് സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. മൽസരങ്ങളിൽ വിജയികളായവരുടെയും, മേഖലാ മൽസരങ്ങളിൽ വിജയികളായവരുടെയും കവിതാലാപനൾക്കൊപ്പം, വിധികർത്താക്കളെ അനുമോദിക്കുകയും ചെയ്തു. ശ്രീജേഷ്.പി, ജിസ്സോ ജോസ്, അനൂപ്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര, സുചിത്ര എന്നിവർ നേതൃത്വം…

Read More

ഇന്ദിരാ കാൻറീൻ വഴി ഇനി മുട്ടയും!

ബെംഗളൂരു : ആദ്യ സിദ്ധരാമയ്യ സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ സാധാരണക്കാരന് കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാൻറീൻ സംസ്ഥാനത്ത് സൂപ്പർ ഹിറ്റാണ്. നഗരത്തിൽ തുടങ്ങിയ 175 കാൻറീനുകളിൽ 163 എണ്ണവും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, ഇനി 250 കാൻറീനുകൾ കൂടി തുടങ്ങാൻ പുതിയ സർക്കാർ വന്നതിന് ശേഷം തീരുമാനിച്ചിരുന്നൂ. ഇന്ദിരാ കാൻറീനുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത മെനുവിൽ കോഴിമുട്ടയും ഉൾപ്പെടുത്തുന്നു എന്നതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക താൽപര്യമാണത്രേ ഇതിന് പിന്നിൽ. ആഴ്ചയിൽ 3 ദിവസമായിരിക്കും കോഴിമുട്ട ഇന്ദിരാ കാൻ്റീനുകൾ വഴി ലഭ്യമാക്കുക.

Read More
Click Here to Follow Us