മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

മാറാത്തഹള്ളിയിൽ പണിതീരാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തുനിന്ന് താഴേക്ക് വീണാണ് അപകടം സംഭവിച്ചത്.

അടിമാലി ആയത്തു പറമ്പിൽ ജോ തോമസ് (39) വയസ്സ് ആണ് മരിച്ചത്.

ഒരു വർഷമായി ബേഗുർ,ഉള്ളഹള്ളിയിൽ താമസമാക്കിയ ജോ തോമസ് കെട്ടിട ഇന്റീരിയർ ജോലി ചെയ്തു വരികയായിരുന്നു.

പുതിയ ജോലിയുടെ ഭാഗമായി അളവ് എടുക്കാൻ വേണ്ടിയാണ് പുതിയ കെട്ടിടത്തിൽ എത്തിയത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഇതിനിടെ അബദ്ധത്തിൽ കാലു വഴുതി താഴേക്ക് വീഴുകയാണ് ഉണ്ടായത്. അപകടം ഉണ്ടായ തൽക്ഷണം മാറത്തഹള്ളിയിൽ ഉള്ള ജീവിക ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അതിനുള്ളിൽ മരണം സംഭവിച്ചിരുന്നു.

കർണാടക പ്രവാസി കോൺഗ്രസിന്റെയും, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെയും പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം അടിമാലിയിലേക്ക് യാത്രയായി.

അടിമാലി സെന്റ് മാർട്ടിൻ ഡി പോൾസ് പള്ളിയിൽ നാളെ സംസ്കരിക്കും.പരേതനായ തോമസിന്റെയും ഷൈനിയുടെയും മകനാണ് ജോ തോമസ്. നീതു (കത്തിപ്പാറ) ആണ് ഭാര്യ, ക്രിസ്റ്റഫർ ജോ ഏക മകനാണ്, ഒരു വർഷം മുമ്പുവരെ അടിമാലി ടൗണിൽ കല്ലാർകുട്ടി റോഡിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തി വരികയായിരുന്നു ജോമസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts