ബെംഗളൂരു: കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവര സാങ്കേതിക സ്ഥാപനങ്ങൾ പൊതുവായി സ്വീകരിച്ച് വന്നിട്ടുള്ള വീട്ടിൽ നിന്നും ജോലി ചെയ്യുന്ന (വർക് ഫ്രം ഹോം) സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും. നിലവിലുള്ള സാഹചര്യത്തിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ ഐ.ടി. കമ്പനികളോട് ആവശ്യപ്പെടുകയില്ലെന്ന് സർക്കാർ അറിയിച്ചു. ഐ.ടി.കമ്പനികൾ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതും തൊഴിലാളികൾ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നതും നിർബന്ധമാക്കുവാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഉപ മുഖ്യമന്ത്രിയും വിവര സാങ്കേതിക വിഭാഗത്തിന്റെ ചുമതലയുമുള്ള സി.എൻ.അശ്വത് നാരായൺ നിയമസഭയിൽ വ്യക്തമാക്കി. കമ്പനികളാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും…
Read MoreAuthor: ബൈജൂസ്
പുതിയ ഭൂപരിഷ്ക്കരണ ബില്ലിനെതിരെ സംസ്ഥാനത്ത് വൻ കർഷക പ്രതിഷേധം.
ബെംഗളൂരു: കർണാടക ഭൂപരിഷ്കരണ ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ജെ.ഡി.എസ്, ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കി കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസും കർണാടക രാജ്യ റൈത്ത സംഘടനയും ആരോപിച്ചു. എന്നാൽ ബില്ലിലെ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കുമെന്ന ഉറപ്പിലാണ് ബില്ലിനെ പിന്തുണച്ചതെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി.കുമാരസ്വാമി വിശദീകരിച്ചു. താനും പിതാവായ എച്ച്.ഡി.ദേവഗൗഡയും നേരത്തെ ബില്ലിനെ എതിർത്തിരുന്നതാണെന്നും ജെ.ഡി.എസിന്റെ ഇടപെടലുകളുടെ ഫലമായി ഭേദഗതി ബില്ലിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് പിന്തുണക്കാൻ തീരുമാനിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. അതേ സമയം ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി സംസ്ഥാനമെങ്ങും വൻ പ്രതിഷേധം ഉയർന്നു. വിവിധ ജില്ലകളിൽ…
Read Moreഈ വര്‍ഷം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം മയക്കുമരുന്ന് കേസുകള്‍;25 ഇരട്ടി എല്‍.എസ്.ഡി.സ്ട്രിപ്പുകള്‍ പിടിച്ചെടുത്തു;ആശങ്കയുളവാക്കുന്ന സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി
ബെംഗളൂരു: ലഹരി മരുന്ന് ഉപയോഗവും ലഹരി കടത്ത് കേസുകളും വാർത്തകളിൽ നിറഞ്ഞ് നില്കുന്ന ഒരു വർഷമാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. വിവിധ കലാ കായിക സാമൂഹിക രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളും വിദ്യാർത്ഥികൾ അടങ്ങുന്ന നമ്മുടെ യുവജനങ്ങളിലെ ഒരു വിഭാഗവും ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്ക് മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് ഈവർഷമാണെന്നാണ് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭയിൽ പറഞ്ഞത്. സർക്കാർ ലഹരി മരുന്നുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ഈശ്വർ ഖൻഡ്രെയുടെ ഈ വിഷയവുമായി ബന്ധപ്പെട്ട…
Read Moreകർണാടക ഭൂപരിഷ്കരണ ബിൽ നിയമ നിർമാണ കൗൺസിലിലും പാസായി; മലക്കം മറിഞ്ഞ് ജെ.ഡി.എസ്.
ബെംഗളൂരു: സെപ്റ്റംബർ 20ന് നിയമസഭ പാസാക്കിയ, കൃഷി ഭൂമി സ്വന്തമാക്കുവാൻ കർഷകരല്ലാത്തവർക്കും അവകാശം അനുവദിക്കുന്ന ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമനിർമാണ കൗൺസിലിൽ പാസായി. പ്രതിപക്ഷവും കർഷക സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറി കടന്നാണ് ജെ.ഡി.എസിന്റെ പിന്തുണയോടെ ഈ ഭേദഗതി ബിൽ പാസായത്. വിജ്ഞാപനമിറക്കാൻ ഗവർണറുടെ അനുമതി കൂടെ ലഭ്യമായാൽ മതി. ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ജെ.ഡി.എസിന്റെ ഈ നിലപാട് മാറ്റം പാർട്ടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായി. ബില്ലിനെ പിന്തുണച്ച ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാര സ്വാമി കുത്തക കമ്പനികളുടെ പ്രതിനിധിയാണെന്ന് മൗര്യ സർക്കിളിൽ…
Read Moreസ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി”സൂപ്പർ സ്റ്റാർ”നഗരത്തിൽ !
ബെംഗളൂരു: ഞായറാഴ്ച രാത്രിയാണ് രജനീകാന്ത് നയന്തനഹള്ളിയിൽ താമസിക്കുന്ന തന്റെ മൂത്ത സഹോദരൻ സത്യനാരായണറാവുവിന്റെ വീട്ടിൽ എത്തിയത്. ഡിസംബർ 31-ന് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുന്നതിന് മുന്നോടിയായി സഹോദരന്റെ അനുഗ്രഹം വാങ്ങുവാനായിരുന്നു ഈ സന്ദർശനം. സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം കേട്ടറിഞ്ഞ് സത്യനാരായണറാവുവിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയ തന്റെ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. അദ്ദേഹം ബാൽക്കണിയിൽ നിന്ന് എല്ലാവരേയും കൈ വീശി കാണിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ ആകാംക്ഷയോടെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും…
Read Moreഹനുമാൻ ക്ഷേത്ര നവീകരണത്തിന് ഒരു കോടിയോളം രൂപയുടെ സ്ഥലം സൗജന്യമായി നൽകി മുസ്ലീം വ്യവസായി.
ബെംഗളൂരു : മനുഷ്യത്വവും മത സൗഹാർദ്ദവും വളരെയധികം വില കല്പിക്കപ്പെടേണ്ട ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ അങ്ങനെ ഒരു സന്ദേശം നല്‍കികൊണ്ട് ഇതാ ഒരു സന്മനസ്. കാഡുഗോഡിക്കടുത്തുള്ള ബേലത്തൂർ നിവാസിയായ എച്ച്.എം.ബാഷ (65) ആണ് ആ സന്മനസിനുടമ. ഹോസ്കോട്ടെ താലൂക്കിലെ വലഗേരെപുരയിലുള്ള അദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന തന്റെ കുടുംബ വസ്തുവിന്റെ സമീപത്ത് ഒരു ചെറിയ ഹനുമാന്റെ അമ്പലം സ്ഥിതി ചെയ്യുന്നുണ്ട്. സ്ഥല പരിമിതി മൂലം വിഷമമനുഭവിക്കുന്ന വിശ്വാസികളുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് ഒരു മുസ്ലീം സഹോദരനായ അദ്ദേഹം അമ്പല വികസനത്തിനാവശ്യമായ സ്ഥലം നല്കാൻ തീരുമാനിച്ചത്.…
Read Moreഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യമുണ്ടാകുമോ?
ബെംഗളൂരു : കോൺഗ്രസുമായി ചേർന്ന് മന്ത്രി സഭ രൂപീകരിക്കാനെടുത്ത തീരുമാനം തെറ്റായിപോയെന്ന ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. എച്ച്.ഡി.കുമാരസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ രംഗത്ത്. ജെ.ഡി.എസ് മുന്നോട്ട് വന്നാൽ ബെലഗാവി തെരഞ്ഞെടുപ്പിൽ സംഖ്യത്തിന് തയ്യാറെന്നും അത് പ്രയോജകരമായിരിക്കുമെന്നും ഷെട്ടാർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന ശ്രീ സുരേഷ് അംഗടി കോവിഡ് മൂലം നിര്യാതനായതിനെ തുടർന്നാണ് ബെലഗാവി ലോകസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പാർട്ടികളുടെ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.
Read Moreനഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് ഈ വർഷം കടിഞ്ഞാൺ വീഴുമോ ?
ബെംഗളൂരു: നഗരത്തിലെ എം.ജി.റോഡ്, ബ്രിഗേഡ് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയ വാണിജ്യ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ആഘോഷങ്ങളാണ് പ്രതി വർഷം, പുതുവത്സര തലേന്ന്, സംഘടിപ്പിച്ച് വന്നിട്ടുള്ളത്. ആയിരക്കണക്കിന് ആളുകളാണ്, ഈ അവസരത്തിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുതുവർഷത്തെ വരവേല്കുന്നതിനായി ഇവിടെ എത്തി ചേരുന്നത്. മതി മറന്നാഘോഷിക്കുന്ന ഈ ആൾകൂട്ടത്തിനിടയിലേക്ക്, അവരുടെ ആഹ്ളാദാരവങ്ങൾക്കിടയിലേക്ക്, അവർ സൃഷ്ടിക്കുന്ന വർണ പ്രപഞ്ചങ്ങൾക്കിടയിലേക്ക് ഒഴുകിയിറങ്ങുന്ന പുതുവർഷ രാവ്, അവിടെ തടിച്ച് കൂടുന്ന പലരിലും മറക്കാനാകാത്ത ഒരു അനുഭൂതി ആണ് പകർന്ന് നല്‍കുന്നത്. എന്നാൽ, ഈ…
Read Moreകർണാടക ബന്ദിനെ നേരിടാൻ കർശ്ശന സുരക്ഷ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ.
ബെംഗളൂരു : ‘മറാത്ത ഡെവലപ്മെന്റ് ബോർഡ്’ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരായി കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 5 ശനിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിനെ പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. നഗരത്തിൽ നിന്നുള്ള 18000 ത്തോളം വരുന്ന, ട്രാഫിക് പോലീസടക്കമുള്ള മുഴുവൻ പോലീസ് സംവിധാനത്തേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുമെന്നും, 12 ഡെപ്യൂട്ടി കമ്മീഷണർമാർ രാവിലെ മുതൽ സ്ഥിതി ഗതികൾ നിരന്തരം നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. “ലോക്കൽ പോലീസിന് പുറമേ കർണാടക സേറ്ററ്റ് പോലീസിന്റെ 30 സൈന്യങ്ങളും,…
Read More