ബെംഗളൂരു: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ്, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) രാത്രി സർവീസുകൾ പുലർച്ചെ 1.30 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ രാത്രി 11 വരെ മാത്രമേ നമ്മ മെട്രോ പ്രവർത്തിക്കുന്നുള്ളു. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 11 വരെ മാത്രമേ ട്രെയിനുകൾ സർവീസ് നടത്തുന്നുള്ളു. ഇതോടെ ക്രിക്കറ്റ് മത്സരങ്ങളിൽ മാത്രമല്ല, എല്ലാ ദിവസവും പുലർച്ചെ 5 മുതൽ അർദ്ധരാത്രി വരെ ട്രെയിൻ സർവീസുകൾ ലഭ്യമാക്കണമെന്നാണ് നിരവധി യാത്രക്കാർ ആവശ്യപ്പെടുന്നത്.
വാസ്തവത്തിൽ, കോവിഡ് -19 ന് മുമ്പ് ബിഎംആർസിഎൽ രാവിലെ 5 മുതൽ അർദ്ധരാത്രി വരെ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോൾ ഏകദേശം 4.8 ലക്ഷം വരെ ആയിട്ടുണ്ട്. ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുക കൂടി ചെയ്തപ്പോൾ, അർദ്ധരാത്രി വരെ മെട്രോ സർവീസുകൾക്ക് ആവശ്യക്കാരേറെയാണ്. മറ്റ് നഗരങ്ങളിൽ നിന്ന് അതിരാവിലെ ദീർഘദൂര ബസുകളിലും ട്രെയിനുകളിലും എത്തുന്ന നിരവധി യാത്രക്കാർ മെട്രോ ട്രെയിനുകൾക്കായി ഞായറാഴ്ചകളിൽ രാവിലെ 7 മണി വരെ ടെർമിനൽ സ്റ്റേഷനുകൾ, കെംപെഗൗഡ മജസ്റ്റിക് ഇന്റർചേഞ്ച്, യശ്വന്ത്പൂർ എന്നിവിടങ്ങളിൽ കാത്തുനിൽക്കുന്ന സ്ഥിതിയാണിപ്പോൾ ഉള്ളത്.
നഗരത്തിന്റെ രാത്രിജീവിതം പൊതുഗതാഗത ലഭ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നത്. “നമ്മ മെട്രോയ്ക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ പുലർച്ചെ 1 മണി വരെ സർവീസ് നടത്താനാകുമ്പോൾ, മറ്റ് ദിവസങ്ങളിൽ രാത്രി 11 മണിക്ക് നിർത്തുന്നതെന്തിന് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. രാത്രികാലങ്ങളിൽ മിക്ക ആളുകളും സ്വന്തം വാഹനത്തെയോ സ്വകാര്യ ക്യാബുകളെയോ ആശ്രയിക്കണം. എന്നാൽ രാത്രി 11 ന് ശേഷം ഓട്ടോറിക്ഷകളും ക്യാബുകളും കുറവായതിനാൽ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്.
ട്രെയിനുകൾ, ട്രാക്കുകൾ, സ്റ്റേഷനുകൾ, തൂണുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് സമയം ആവശ്യമാണെന്നും എന്നാൽ പൊതു ആവശ്യം അടിസ്ഥാനമാക്കി സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ബിഎൽ യശവന്ത് ചവാൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.