ബെംഗളൂരു: വിവാദമായ പിഎസ്ഐ (പോലീസ് സബ് ഇൻസ്പെക്ടർ) റിക്രൂട്ട്മെന്റ് അഴിമതിയെത്തുടർന്ന് , വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തുന്ന 15,000 ജോലികളിലേക്കുള്ള മത്സര പരീക്ഷകൾ ശക്തമായ ജാഗ്രതയോടെ നടത്തുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ചൊവ്വാഴ്ച പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉദ്യോഗാർത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്ന രണ്ട് തലത്തിലുള്ള സ്ക്രീനിംഗ് നടപ്പിലാക്കുന്നതിലൂടെ കർശനമായ ജാഗ്രത ഉറപ്പാക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.
കൂടതെ പരിശോധനയ്ക്കായി എല്ലാ ജില്ലയിലും പോലീസ് സൂപ്രണ്ട് (എസ്പി), ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ), ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) എന്നിവരുൾപ്പെടെ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. മെയ് 21, മെയ് 22 തീയതികളിൽ നടക്കുന്ന പരീക്ഷകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 435 കേന്ദ്രങ്ങളിലാണ് നടത്തപ്പെടുന്നത്. സോഷ്യൽ സയൻസിന് ശേഷം മറ്റ് വിഷയങ്ങൾക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.