ചെന്നൈ: പോലീസ് പിടികൂടിയ സംഘത്തിൽ നിന്ന് തൊണ്ടിമുതലായ കഞ്ചാവ് മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരനാണ് കഞ്ചാവ് വില്പനയ്ക്കായി തനിക്കിത് നൽകിയത് പോലീസുകാരാണ് എന്ന് മൊഴിനൽകിയത്. ‘ഓപ്പറേഷൻ ഗഞ്ച ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മൂവരെയും പോലീസ് പിടികൂടിയത്.
അയനാവരം പോലീസ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് വിതരണക്കാരൻ എം.ദിലീപ് കുമാർ (39), റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശക്തിവേൽ, സിറ്റി പോലീസ് സൈബർ ക്രൈം വിംഗ് കോൺസ്റ്റബിൾ സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദിലീപ് കുമാറിൽ നിന്ന് 1.2 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച അയനാവരത്ത് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ ദിലീപ് കുമാറിനെ പ്രത്യേക സംഘം പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ദിലീപ് കുമാർ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൂടിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിൽ, ഔദ്യോഗികമായി തൊണ്ടിമുതൽ തൂക്കിനോക്കുന്നതിന് മുമ്പ് സംഘത്തിൽ നിന്ന് കഞ്ചാവ് മോഷ്ടിച്ച ശക്തിവേൽ തൊണ്ടിമുതൽ റൂംമേറ്റ് സെൽവകുമാറിനൊപ്പം വിൽക്കാൻ തീരുമാനിക്കുകയും ദിലീപ് കുമാറിനെ കൊണ്ടുവന്ന് നഗരത്തിൽ കച്ചവടം നടത്തുകയും ചെയ്തു എന്നാണ് ദിലീപ് കുമാർ പോലീസിനോട് പറഞ്ഞത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് രണ്ട് പോലീസുകാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ശേഷം മൂന്ന് പ്രതികളെയും ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുമെന്ന് മുതിർന്ന സിറ്റി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.