മലിംഗയുടെ ആക്രമണത്തില്‍ ചെറുത്തു നിൽക്കാനാവാതെ ഇംഗ്ലീഷ് ബാറ്റസ്മാന്മാർ അടിയറവ് പറഞ്ഞു

ലീഡ്സ്: മലിംഗയുടെ ആക്രമണത്തില്‍ ഇംഗ്ലണ്ടിന്‍റെ കോമ്പോടിഞ്ഞു. 20 റണ്‍സ് ജയത്തോടെ ലങ്ക തങ്ങളുടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ആദ്യം ബാറ്റ് ചെയ്ത് 232 റണ്‍സ് മാത്രം നേടിയ ലങ്ക ലസിത് മലിംഗ നയിച്ച ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ 85 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ഹീറോ.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ജോണി ബെയര്‍‌സ്റ്റോയെ എല്‍ബിയില്‍ കുടുക്കി മലിംഗ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സഹ ഓപ്പണര്‍ ജെയിംസ് വിന്‍സ്, കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ക്കും തിളങ്ങാനായില്ല.

അതിന് ശേഷം അര്‍ദ്ധ സെഞ്ചുറി നേടിയ റൂട്ടും പുറത്തായതോടെ ഇംഗ്ലണ്ട് ആകെ പരുങ്ങലിലായി. ജോസ് ബട്‌ലറും മൊയിന്‍ അലിയും വേഗം മടങ്ങി. എന്നാല്‍ ഒറ്റയാന്‍റെ മികവുമായി പിന്നാലെ ബെന്‍ സ്റ്റോക്‌സ് അര്‍ദ്ധ സെഞ്ചുറി തികച്ചു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ധനഞ്ജയയുടെ 41-ാം ഓവര്‍ നിര്‍ണായകമായി. അടുത്തടുത്ത പന്തുകളില്‍ വോക്‌സും, ആദില്‍ റഷീദും പുറത്ത്. ശേഷം ആര്‍ച്ചര്‍ പുറത്തായതോടെ ഇംഗ്ലണ്ട് 186-9. സ്റ്റോക്‌സ് അവസാന പന്തുകളില്‍ വമ്പന്‍ വെടിക്കെട്ട് നടത്തിയെങ്കിലും വുഡ് പുറത്തായതോടെ ലങ്കയ്‌ക്ക് അട്ടിമറി ജയം നേടാന്‍ സാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts