കർണാടകയിൽ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം; മുഖ്യമന്ത്രിയോട് യെദ്യൂരപ്പ

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ബിജെപി സർക്കാർ എല്ലാ സമുദായങ്ങൾക്കും സമാധാനപരമായി സഹവർത്തിത്വത്തിനുള്ള അന്തരീക്ഷം ഒരുക്കണമെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ അനുവദിക്കരുതെന്നും മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ക്രമസമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതെല്ലാം (വിഭജന രാഷ്ട്രീയം) അവസാനിപ്പിച്ച് കൈയിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ സമുദായങ്ങളും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കണം,” യെദ്യൂരപ്പ തിങ്കളാഴ്ച പറഞ്ഞു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ചില കുബുദ്ധികൾ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ക്രമസമാധാന തകർച്ച തടയാൻ ശ്രമിക്കണം-യെദ്യൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts