കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ചന്നപട്ടണ കളിപ്പാട്ടങ്ങളുടെ വിൽപ്പനയുടൻ 

ബെംഗളൂരു: പ്രശസ്തമായ ചന്നപട്ടണ കളിപ്പാട്ടങ്ങൾ വിപണനം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായി മാറാൻ കെഎസ്ആർ ബെംഗളൂരു ഒരുങ്ങുന്നു. രണ്ടാഴ്ചത്തേക്കളള പരീക്ഷിണാടിസ്ഥാനത്തിൽ ഇവ വിൽക്കുന്നതിനുള്ള ഒരു സ്റ്റാൾ മാർച്ച് 25 മുതൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കും.

കർണാടകയിലെ രാമനഗര ജില്ലയിലെ ചന്നപട്ടണ പട്ടണത്തിൽ നിർമ്മിച്ച പ്രത്യേക തടി കളിപ്പാട്ടങ്ങളും പാവകളുമാണ് ചന്നപട്ടണ കളിപ്പാട്ടങ്ങൾ എന്ന് അറിയപ്പെടുന്നത്, കൂടാതെ ഇവയ്ക്ക് ഭൂമിശാസ്ത്രപരമായ സൂചകം (ജിഐ) ടാഗ് ഉണ്ടായിരിക്കും.

2022-23 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം പദ്ധതിയുടെ’ ഭാഗമായാണ് ഇത് ആരംഭിക്കുന്നതെന്നും ഐക്കണിക് കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ജിയോഗ്രാഫിക്കൽ ഇൻഡിക്കേറ്റർ (ജിഐ) ടാഗ് ചെയ്‌ത ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥലങ്ങളായി റെയിൽവേ സ്റ്റേഷനുകളെ വിനിയോഗിക്കാൻ നിർദ്ദേശിച്ചട്ടുണ്ടെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്‌ഡെ പറഞ്ഞു,

പ്രാദേശിക കരകൗശല വിദഗ്ധരെയും അവരുടെ ഉൽപ്പന്നങ്ങളേയും കൂടുതൽ ഫലപ്രദമായി വിപണനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും കെഎസ്ആർ ബെംഗളൂരു പോലെയുള്ള വലിയ നടപ്പാതകളുള്ള സ്റ്റേഷനുകൾ അത്തരം ഉൽപ്പന്നങ്ങളുടെ വിപണനത്തിന് അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us