ബെംഗളൂരു: മാർച്ച് 12 മുതൽ 16 വരെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് കണക്കിലെടുത്ത് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (സിബിഡി) ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രാജ്ഭവൻ റോഡ്, ടി ചൗഡിയ റോഡ്, ക്വീൻസ് ജംക്‌ഷൻ മുതൽ കാവേരി എംപോറിയം ജംക്‌ഷൻ വരെ എംജി റോഡിന്റെ ഇരുവശവും ഉൾപ്പെടെ സ്റ്റേഡിയത്തിനു ചുറ്റുമുള്ള മിക്ക റോഡുകളിലും മൽസരം നടക്കുന്ന അഞ്ചുദിവസങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. എന്നാൽ യാത്രമാർഗം സുഖമമാക്കാൻ ബദൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരം കാണാനെത്തുന്നവർക്ക് സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ ഗ്രൗണ്ടിലും സെന്റ് ജോസഫ് യൂറോപ്യൻ സ്‌കൂളിലും (മ്യൂസിയം റോഡ്) വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ അവർക്ക് ശിവാജിനഗർ ബസ് സ്റ്റേഷന്റെ ഒന്നാം നിലയിലും പാർക്ക് ചെയ്യാം.
ഗേറ്റ് 1 മുതൽ 21 വരെ കാൽനടയാത്രക്കാർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള ക്രമീകരണങ്ങൾ ബിടിപി ഒരുക്കിയിട്ടുണ്ട്, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മത്സര ദിവസങ്ങളിൽ ബിഎംടിസി ബസുകളും മെട്രോയും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മത്സരത്തിന് ശേഷം മെട്രോ ട്രെയിനുകൾ ലഭ്യമാകുന്നതാണ്, കൂടാതെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബിഎംടിസി ബസുകൾ സർവീസ് നടത്തപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.