വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ഏഴുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി 7 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ നെലമംഗലയിൽ നിന്നുള്ള അച്ഛനെയും മക്കളെയും ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ക്യാബ് ഡ്രൈവറായ ജി രവി, മക്കളായ വിദ്യാരണ്യപുര സ്വദേശികളായ ആർ മാദേശ (24), ആർ ശ്രീനിവാസ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കൻ ബെംഗളൂരുവിലെ ടീച്ചേഴ്‌സ് കോളനിയിലെ അവസാന വർഷ ബികോം വിദ്യാർത്ഥി പവൻ ടിയെ ആണ് മൂവർ സംഘം തട്ടികൊണ്ട് പോയത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

മാർച്ച് ആറിന് രാത്രി എട്ട് മണിയോടെ പവന്റെ വീട്ടിൽ അതിക്രമിച്ച് കയറി രവിയും മാദേശയും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം നടക്കുമ്പോൾ പവന്റെ അമ്മ സി ശാന്ത മാണ്ഡ്യയിലെ സ്വന്തം നാട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബഹളം കേട്ട് അയൽവാസികൾ ശാന്തയെ വിവരമറിയിക്കുകയായിരുന്നു പവനെ മോചിപ്പിക്കാൻ ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയവർ വിളിക്കുകയും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
[masterslider id="10"]

Related posts