ബെംഗളൂരു: 2022 ഏപ്രിൽ 22 നും മെയ് 18 നും ഇടയിൽ നടക്കുന്ന രണ്ടാം പിയു പരീക്ഷകളുടെ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
നേരത്തെയുള്ള തീയതികൾ ജെഇഇ മെയിൻ പരീക്ഷകൾ നടക്കുന്നതിനാൽ മാറ്റിവെക്കുകയായിരുന്നു. നേരത്തെ ഏപ്രിൽ 22 മുതൽ മെയ് 11 വരെയാണ് പരീക്ഷകൾ നടത്തേണ്ടിയിരുന്നത്.
ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ ടൈംടേബിളിൽ കൂടുതൽ തിരുത്തലുകൾ വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയട്ടുണ്ട്.
- ഏപ്രിൽ 22: ലോജിക്, ബിസിനസ് സ്റ്റഡീസ്
- ഏപ്രിൽ 23: ഗണിതം, വിദ്യാഭ്യാസം
- ഏപ്രിൽ 25 : സാമ്പത്തികശാസ്ത്രം
- ഏപ്രിൽ 26: ഹിന്ദുസ്ഥാനി സംഗീതം, മനഃശാസ്ത്രം, രസതന്ത്രം, അടിസ്ഥാന കണക്ക്
- ഏപ്രിൽ 27: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉറുദു, സംസ്‌കൃതം, ഫ്രഞ്ച്
- ഏപ്രിൽ 28: കന്നഡ, അറബിക്
- മെയ് 2: ഭൂമിശാസ്ത്രം, ജീവശാസ്ത്രം
- മെയ് 4: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്
- മെയ് 5: ഇംഗ്ലീഷ്
- മെയ് 10: ചരിത്രം, ഭൗതികശാസ്ത്രം
- മെയ് 12: പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
- മെയ് 14: സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്
- മെയ് 17: ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്
- മെയ് 18: ഹിന്ദി