ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ മേക്കേദാട്ടു പദയാത്ര ചൊവ്വാഴ്ച ബെംഗളൂരുവിൽ പ്രവേശിച്ചതോടെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ചില ജംഗ്ഷനുകളിലെ ഗതാഗതം മന്ദഗതിയിലാക്കി.
എന്നാൽ ചൊവ്വാഴ്ച പൊതുഅവധി ആയിരുന്നതിന്നാലും ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതത്തിനായി ബദൽ മാർഗം നൽകിയരുന്നതിനാലും കാര്യമായ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
നായണ്ടഹള്ളിക്കും ഔട്ടർ റിങ് റോഡിനും ഇടയിൽ ബനശങ്കരി ഭാഗത്തേക്ക് പോകുന്നവരോട് കഴിയുന്നതും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തപ്പോൾ കത്രിഗുപ്പെ സർക്കിളിലും നായണ്ടഹള്ളി ജംഗ്ഷനിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി വാഹന ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം, ആർആർ നഗറിൽ വെച്ച് പദയാത്ര പുനരാരംഭിക്കുന്നതിന് മുമ്പായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പദയാത്രയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിന് ബെംഗളൂരുക്കാരോട് ക്ഷമാപണം നടത്തി.
അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത പ്രശ്‌നമുണ്ടാകുമെന്നതിനാൽ ബെംഗളൂരുവിലെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പോരാട്ടം നഗരത്തിന്റെ നല്ല ഭാവിക്ക് പ്രധാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്ത 50 വർഷത്തേക്ക് വെള്ളവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി മേക്കേദാട്ട് പദ്ധതി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പോരാട്ടം സംസ്ഥാനത്തെ ജനങ്ങൾക്കും ബെംഗളൂരുവിലെ പൗരന്മാർക്കും വേണ്ടിയാണ് അതിനാൽ ദയവായി മാർച്ചിനോട് സഹകരിക്കണമെന്നും അദ്ദേഹം ആർആർ നഗറിലെ പൂർണിമ പാലസിന് സമീപം നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.