5 വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾക്കായി ബിബിഎംപി ചെലവഴിച്ചത് 111 കോടി രൂപ

ബെംഗളൂരു : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾ ശരിയാക്കുന്നതിനും പുനർനിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബിബിഎംപി ചെലവഴിച്ചത് 111.54 കോടി രൂപ.

വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സ്റ്റാർട്ടപ്പായ ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) നടത്തിയ സ്വകാര്യ ഓഡിറ്റിനിടെയാണ് ഈ കണ്ടെത്തൽ.

#LekkaBeku കാമ്പെയ്‌നിന്റെ ഭാഗമായി ബിബിഎംപി വിവിധ നാഗരിക പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഫണ്ടുകളിൽ പാർട്ടി പഠനം നടത്തിയിരുന്നു. ബിഎൻപി -യുടെ വിശകലനം അനുസരിച്ച്, 2016 മുതൽ 2021 വരെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജ് ജോലികൾക്കായി ബിബിഎംപി 126 കോടി രൂപ അനുവദിച്ചു.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ഈ കാലയളവിൽ, 97 കോടി രൂപയുടെ 70 ഡ്രെയിനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തിയതായി ബിബിഎംപി അവകാശപ്പെടുന്നു, 4.2 കോടി രൂപയുടെ 12 പദ്ധതികൾ നിലവിൽ നിർമ്മാണത്തിലാണ്. ബാക്കി തുക അനുബന്ധ ജോലികൾക്കായി ചെലവഴിച്ചു എന്നാണ് ബിബിഎംപിയുടെ വിശദികരണം.

  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു

എന്നാൽ കോടിക്കണക്കിന് നികുതിദായകരുടെ പണം ചിലവഴിച്ചിട്ടും, “പ്രത്യക്ഷമായ വികസനം ഉണ്ടായിട്ടില്ല” എന്ന് ബിഎൻപി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ വട്ടംചുറ്റിച്ച് യുവാവിന്റെ താക്കോൽ വിഴുങ്ങൽ; 17 കാരനെ കൊണ്ട് തീറ്റിച്ചത് 10 കിലോ പഴം
[masterslider id="10"]

Related posts

Click Here to Follow Us