ബെംഗളൂരു: മഴക്കാലമല്ലെങ്കിലും നഗരത്തിൽ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യ പച്ചക്കറികളുടെ വില കുതിച്ചുയർന്നു.
- ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിൽ ഒരു കിലോ ഉള്ളിക്ക് 47 രൂപയാണ് വില, ചില്ലറ വിപണിയിൽ വില 50 മുതൽ 55 രൂപ വരെ വ്യത്യാസപ്പെടുന്നു.
- ഹോപ്‌കോംസ് ഔട്ട്‌ലെറ്റിൽ ഒരു കിലോ തക്കാളിക്ക് 23 രൂപയും ചില്ലറ വിൽപനയിൽ കിലോഗ്രാമിന് 25 രൂപയുമാണ് വില.
- ഹോപ്‌കോംസിൽ ഒരു കിലോ ഉരുളക്കിഴങ്ങിന് 32 രൂപയും ചില്ലറ വിപണിയിൽ 35 രൂപയുമാണ്.
- ചെറിയ തക്കാളിക്ക് ഹോപ്‌കോംസ് ഔട്ട്‌ലെറ്റിൽ 18 രൂപയും ചില്ലറ വിപണിയിൽ 20 രൂപയുമാണ് വില.
കുറച്ച് ദിവസത്തേക്ക് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും അതിനുശേഷം വില കുറയുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപ്രതീക്ഷിത മഴയെത്തുടർന്ന് സംസ്ഥാനത്ത് ഉൽപ്പാദനം തടസ്സപ്പെട്ടതാണ് ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില ഉയരാൻ കാരണം.
നിലവിൽ പ്രാദേശിക ഉൽപ്പന്നങ്ങളൊന്നുമില്ലാത്തത് കൊണ്ടുതന്നെ സംസ്ഥാനം പച്ചക്കറികൾക്കായി മഹാരാഷ്ട്രയെയും പഞ്ചാബിനെയും ആശ്രയിക്കുന്നതെന്നും അതിനാൽ ആവശ്യത്തിന് സ്റ്റോക്കും പ്രാദേശിക ഉൽപ്പാദനവും ഉണ്ടാകുന്നതുവരെ വില ഉയരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
എന്നാൽ ഗതാഗത പ്രശ്‌നങ്ങൾ, ഉത്സവങ്ങൾ അല്ലെങ്കിൽ സീസണിലെ മാറ്റം എന്നിവ കാരണമാണ് വില ഉയരുന്നതെന്ന് നിഷേധിച്ച അദ്ദേഹം, പച്ചക്കറിയുടെ ആവശ്യവും അതിന്റെ വിതരണവും ലഭ്യത കുറവായതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഹോപ്‌കോംസ് മാനേജിംഗ് ഡയറക്ടർ ഉമേഷ് മിർജി പറഞ്ഞു..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.