കേരളത്തിൽ ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്  ആറ്റുകാല്‍ പൊങ്കാല ഇന്ന് നടക്കും. പൊങ്കാല ക്ഷേത്രപരിസരത്ത്  അനുവദിക്കാതെ പണ്ടാര അടുപ്പില്‍ മാത്രമായി  പരിമിതപ്പെടുത്തിയട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്.

1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും ഇളവ് വേണ്ടെന്നും ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ഇത്തവണയും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമാണ് നടക്കുക.
ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന.പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി.

  • 10.50 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും.
  • ഉച്ചക്ക് 1.20 ന് നിവേദിക്കും.
  • എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
  • കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്.

അതേസമയം, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts