കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥരെ എസിബി പിടികൂടി

ബെംഗളൂരു : മൈസൂരു ജില്ലാ വ്യവസായ കേന്ദ്രം (ഡിഐസി) ജോയിന്റ് ഡയറക്ടർ ഉൾപ്പെടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ മൈസൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടി.

ഔദ്യോഗിക ജോലികൾക്കായി ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടർന്ന് എസിബി വിരിച്ച വലയിൽ ഉദ്യോഗസ്ഥർ പിടിയിലായതായി മൈസൂരു ഡിവിഷൻ എസിബി ഡെപ്യൂട്ടി എസ്പി എം ധർമേന്ദ്ര പറഞ്ഞു. സബ്‌സിഡി തുകയായ 25 ലക്ഷം അനുവദിക്കാൻ ഡിഐസി ജോയിന്റ് ഡയറക്ടർ ഡികെ ലിംഗരാജു പരാതിക്കാരനോട് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

കർണാടക സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 2019-ൽ ചെറുകിട വ്യവസായം സ്ഥാപിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമായി 2 കോടി രൂപ വായ്പ എടുത്ത പരാതിക്കാരന് 25 ലക്ഷം രൂപ സബ്‌സിഡി അനുവദിക്കാൻ, ജനുവരി 28 ന് ഉദ്യോഗസ്ഥർ 25,000 രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 1.25 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഇവർ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts