ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ് നോട്ടീസ് ബോർഡിൽ; ഉദ്യോഗസ്ഥർക്കെതിരേ പരാതി.

ബെംഗളൂരു: ജീവിച്ചിരിക്കുന്ന തന്റെ പേരിൽ ഉദ്യോഗസ്ഥർ മരണസർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചെന്ന പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ. ഹൊസഹള്ളി സ്വദേശിയായ ശിവരാജ് (40) ആണ് പരാതി നൽകിയത്. ഡിസംബർ 14-നാണ് ഗ്രാമത്തിലെ നോട്ടീസ് ബോർഡിൽ പതിച്ച മരണ സർട്ടിഫിക്കറ്റ് ശിവരാജിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് അഞ്ചിന് മരണം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. ഗ്രാമത്തിലെ പൊതുവായ നോട്ടീസുകളും വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഒദ്യോഗിക വിവരങ്ങളും പതിക്കുന്നത് ഈ നോട്ടീസ് ബോർഡിലാണ്. ഉടൻതെന്ന തഹസിൽദാരെ വിവരമറിയിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് തിരുത്താനാവശ്യമായ നടപടിയുണ്ടായില്ല.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ ശിവരാജ് തീരുമാനിച്ചത്. പരാതിക്കൊപ്പം മരണസർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts