ബെംഗളൂരുവിൽ സ്‌കൂളുകൾ വീണ്ടും പുനരാംഭിച്ചു. ആദ്യദിന ഹാജർനില 70%

Schools_students class

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ മൂന്നാഴ്ചകൾക്ക് ശേഷം പുനരാരംഭിച്ചു. മിക്ക സ്കൂളുകളിലും ആദ്യദിനം 70 ശതമാനത്തിന് മുകളിലായിരുന്നു ഹാജർനില.

കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മന്ത്രി സഭ യോഗത്തിൽ നേരിട്ടുള്ള ക്ലാസുകൾക്ക് വീണ്ടും അനുമതി ലഭിച്ചത്.  സർക്കാർ നിർദേശമനുസരിച്ച് വിദ്യാർഥികളെ തെർമൽ സ്കാനിങ്ങിന് വിധേയമാക്കിയതിന് ശേഷമാണ് ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

അതേസമയം ചില സ്വകാര്യസ്കൂളുകൾ അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച ക്ലാസുകൾ ആരംഭിച്ചില്ല. അധ്യാപകർക്ക് അസുഖം ഭേദമായതിനുശേഷം ക്ലാസുകൾ പുനരാരംഭിക്കുന്നമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts