ഓ.പി.ഡി.പ്രവർത്തനം തടസ്സപ്പെടാൻ സാധ്യത;സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ കർണാടക സർക്കാർ നടപ്പിലാക്കുന്ന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നാളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചു.

ബെംഗളൂരു : സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ കർണാടക സർക്കാർ നടപ്പിലാക്കുന്ന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നാളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പണിമുടക്ക് പ്രഖ്യാപിച്ചു. കർണാടകയിലെ സ്വകാര്യ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് (ഒപി) വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെങ്കിലും മറ്റ് അടിയന്തര സേവന വിഭാഗങ്ങളെ സമരം ബാധിക്കില്ല.
സമരസമിതി നേതാക്കളുമായി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.ആർ.രമേശ്കുമാർ പറഞ്ഞു.

കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ഭേദഗതി ഡോക്ടർമാരെ പ്രതിക്കൂട്ടിൽ നിർത്താൻ മാത്രമാണ് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുന്ന ഭേദഗതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. രാജശേഖർ ബെള്ളാരി പറഞ്ഞു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts