അവ്യക്തമായ നമ്പർ പ്ലേറ്റും കാതടിപ്പിക്കുന്ന ഹോണും സഹിതം രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ കുതിക്കുന്നവരെ പിടികൂടാൻ ഊർജിത പരിശോധനയുമായി ട്രാഫിക് പൊലീസ്.

ബെംഗളൂരു∙ അവ്യക്തമായ നമ്പർ പ്ലേറ്റും കാതടിപ്പിക്കുന്ന ഹോണും സഹിതം രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ കുതിക്കുന്നവരെ പിടികൂടാൻ ഊർജിത പരിശോധനയുമായി ട്രാഫിക് പൊലീസ്. ഒരാഴ്ചയ്ക്കിടെ നോർത്ത് സബ് ഡിവിഷൻ പരിധിയിൽ മാത്രം 643 കേസാണ് റജിസ്റ്റർ ചെയ്തത്. നഗരത്തിലെ പ്രധാന റോഡുകൾക്ക് പുറമെ ഇടറോഡുകൾ കേന്ദ്രീകരിച്ചും പരിശോധനയാരംഭിച്ചതോടെ കുടുങ്ങിയവയിലേറെയും 30 വയസില്‍ താഴെയുള്ളവരാണ്. 85 ‍‍ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാകുന്ന ഹോണുകൾ സ്ഥാപിച്ച 65 ഇരുചക്രവാഹനങ്ങളും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്. സൈലൻസറുകൾ രൂപ മാറ്റം വരുത്തി ഘടിപ്പിച്ച് അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങള്‍ൾ ഓടിച്ചതിന് 25 പേർക്കെതിരെ കേസെടുത്തു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ഗതാഗതനിയമലംഘനം പിടികൂടുന്നതിന് ട്രാഫിക് പൊലീസ് എട്ട് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയതായി ട്രാഫിക് പൊലീസ് അഡിഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. നഗരത്തിൽ ഇരുചക്രവാഹന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. സ്കൂളുകളിലേക്കും കോളജുകളിലേക്കും ബൈക്കിൽ വരുന്നവരുടെ എണ്ണം വർധിച്ചതോടെ നഗരത്തിൽ അമിതവേഗവും നിയമലംഘനവും പതിവായി. അവ്യക്തമായ നമ്പർ പ്ലേറ്റുകൾ കാരണം സിസിടിവി ക്യാമറകളിൽ വാഹനം കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ബൈക്കുകൾ മോഡിഫൈ ചെയ്യാൻ സഹായിക്കുന്ന ഗാരിജുകളുടെ പേരിലും കേസെടുക്കും. വിവിധ സർക്കാർ വകുപ്പുകളുടെ വ്യാജ ചിഹ്നങ്ങൾ പതിച്ച വാഹനങ്ങക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts