ബെംഗളൂരുവിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്

ബെംഗളൂരു : പശ്ചിമ ബംഗളൂരുവിലെ അത്തിഗുപ്പെയിലെ ഇരുനില കെട്ടിടത്തിൽ തിങ്കളാഴ്ച വൈകുന്നേരം എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു.

അനിത (31), രചന (21) എന്നിവർക്കൊപ്പം ഒന്നാം നിലയിൽ താമസിച്ചിരുന്ന 65 കാരിയായ രാമക്കയുടെ കെട്ടിടമാണ് അപകടത്തിൽ പെട്ടെതെന്ന് പോലീസ് പറഞ്ഞു. കൂടാതെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന 48 കാരനായ സുകുമാറിന്റെ കുടുംബവും അപകടത്തിൽ പെട്ടു ഭാര്യ 41 കാരനായ ഹർഷയും മക്കളായ ഗണശ്രീ (13), ഹേമേശ്വര് (7) എന്നിവർക്ക് സാരമായ പരുക്കുകൾ സംഭവിച്ചു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

രാത്രി 8.45ഓടെ പാചകം ചെയ്യാൻ പോയ ഹർഷ എൽപിജി സിലിണ്ടർ ചോർന്നത് മനസിലാക്കുകയും. ഓടിയെത്തിയ വീട്ടുകാരെ അവൾ വിവരമറിയിച്ചു. എന്നാൽ കത്തിച്ച വിളക്കിൽ നിന്ന് തീ ആളിക്കത്തി, അത് ഒടുവിൽ എൽപിജി സിലിണ്ടറിന്റെ പൊട്ടിത്തെറിയിൽ കലാശിച്ചു. ഏഴുപേർക്കും മുഖത്തും തലയിലും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവരെ ഇഎസ്‌ഐ, വിക്ടോറിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts