കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-12-2021).

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 11.12.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 38,583 ഇതുവരെ രോഗമുക്തി നേടിയവർ: 51,08,764 പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 681 നേടിയവർ 595 ചികിത്സയിലുള്ള വ്യക്തികൾ 310 പത്തനംതിട്ട 6028 249 ആലപ്പുഴ 146 2149 222 കോട്ടയം 139 983 141 ഇടുക്കി 312 919 370 132 എറണാകുളം 4135 185 തൃശ്ശൂർ 543 1902 768 പാലക്കാട് 445 5998 389 മലപ്പുറം 110 3566 14 192 കോഴിക്കോട് 353 209 വയനാട് 413 2077 522 കണ്ണൂർ 91 5676 267 202 കാസറഗോഡ് 1452 309 79 ആകെ 2398 68 3795 947 4308 38583"

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,939 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,425 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4514 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 38,583 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,824 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 595, കൊല്ലം 249, പത്തനംതിട്ട 222, ആലപ്പുഴ 141, കോട്ടയം 370, ഇടുക്കി 185, എറണാകുളം 768, തൃശൂര്‍ 389, പാലക്കാട് 14, മലപ്പുറം 209, കോഴിക്കോട് 522, വയനാട് 267, കണ്ണൂര്‍ 309, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,583 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,08,764 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us