ബെം ഗളൂരു : മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ സംഘര്‍ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍. ബെംഗളൂരു നഗരത്തില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എം ജി റോഡില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. ബ്രിഗേഡ് റോഡും എം ജി റോഡും പോലീസ് അടച്ചിടാന്‍ ഒരുങ്ങുകയാണ്.കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വന്നെത്തിയവര്‍ പ്രധാന സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. മജസ്റ്റിക്കില്‍ പെട്ടുപോയവരില്‍ മലയാളികള്‍ അടക്കമുള്ള ഒരുപാട് പേരുണ്ട്.ബെംഗളൂരുവില്‍ പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ അനുവദിക്കും എന്ന് ഇന്നലെ പറഞ്ഞിരുന്നെങ്കിലും പലയിടത്തും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞു. കാറിലും ബൈക്കിലും മറ്റും വരുന്നവരെ വലിയ വടിയെടുത്ത് അടിച്ച് ഓടിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ കോലം കത്തിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു....