പ്രതിഷേധങ്ങളുടെ പേരിൽ എഫ്‌ഐആർ ചുമത്തി ; ബിജെപി എംഎൽഎയെക്കെതിരെ ബസവരാജു

ബെംഗളൂരു: ഹലനായകനഹള്ളിയിലെ വെള്ളച്ചാട്ടം കൈയേറിയെന്നാരോപിച്ച് നാട്ടുകാർക്കൊപ്പം പ്രതിഷേധിച്ച എഎപി അംഗങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ ആം ആദ്മി നേതാവും മുൻ ബിജെപി എംഎൽഎയുമായ എച്ച്ഡി ബസവരാജു.

രാഷ്ട്രീയ സമ്മർദം മൂലം ജുന്നസാന്ദ്രയിലെയും ഹാലനായകനഹള്ളിയിലെയും ജനങ്ങൾ ബുദ്ധിമുട്ടുന്നത് അപലപനീയമാണെന്നും ബസവരാജു പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയാണ് ലിംബാവലി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎപി ബെല്ലന്ദൂർ യൂത്ത് വിങ് പ്രസിഡന്റ് മനോഹർ റെഡ്ഡി, എഎപി ബെംഗളൂരു പ്രസിഡന്റ് മോഹൻ ദസരി, എഎപി മഹാദേവപുര പ്രസിഡന്റ് അശോക് മൃത്യുങ്കയ, എഎപി കർണാടക എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us