കണ്ണൂർ-യശ്വന്ത്​പൂർ ട്രെയിൻ അപകടം ; കുടുങ്ങിയ യാത്രക്കാർക്കായി നഗരത്തിലേക്ക് ബസ്സുകൾ​ ഏർപ്പെടുത്തി

ബെംഗളൂരു : കണ്ണൂരിൽനിന്ന്​ ബെംഗളൂരുവിലേക്ക് വ്യാഴാഴ്​ച വൈകീട്ട്​​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ​ അപകടത്തിൽപെട്ടു​. സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്​റ്റേറഷനുകൾക്കിടയിലാണ് അപകടം സംഭവിച്ചത്.2,348 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത് മണിക്കൂറോളം കുടുങ്ങിയ യാത്രക്കാർക്കായി ഇപ്പോൾ 15 ബസുകൾ ഏർപെടുത്തിയിരിക്കുയാണ് റെയിൽവെ.

രാവിലെ ഒമ്പതോടെയാണ്​ മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ കൊണ്ട് പോയിത്.അപകടസ്​ഥലത്ത്​ അഞ്ചു ബസുകളുടെ സേവനവും കൂടി റെയിൽവേ ഏർപ്പെടുത്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്​. വിവരങ്ങളറിയാൻ 04344 222603 (​ഹൊസൂർ), 080 22156554 (ബംഗളൂരു), 04342 232111 (ധർമപുരി) എന്നിവിടങ്ങളിൽ ഹെൽപ്​ ഡെസ്​ക്ക്​ സംവിധാനം ഏർപ്പെടുത്തി.

ഓടിക്കൊണ്ടിരിക്കെ എൻജിന്​ സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല്​ വന്നിടിച്ചതാണ്​ അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഏഴു കോച്ചുകൾ പാളം തെറ്റിയതായി ദക്ഷിണ പശ്​ചിമ റെയിൽവെ അധികൃതർ സ്ഥിരീകരിച്ചു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us