വസ്തു തട്ടിപ്പിന് താഴിട്ട് ബിബിഎംപി

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും തടയുന്നതിനായി 11 വാർഡുകളിൽ ‘ഡിജിറ്റൽ ഖാത സർട്ടിഫിക്കേഷൻ’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ബിബിഎംപി തയ്യാറെടുക്കുകയാണ്. ഉയർന്ന റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വാർഡുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2020 നവംബറിൽ ഈസ്റ്റ് സോണിലെ മൂന്ന് വാർഡുകളിൽ ബിബിഎംപി നടത്തിയ വിജയകരമായ പരീക്ഷണത്തിന്റെ വിപുലീകരണമാണ് പരിപാടിയെന്ന് ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (റവന്യൂ) ഡോ എസ് ബസവരാജു പറഞ്ഞു.

കണ്ടെത്തലുകളിൽ നിന്നും ലഭിച്ച ഫലങ്ങളിൽ നിന്നും, ഞങ്ങൾ പ്രക്രിയ നന്നായി ക്രമീകരിക്കുകയും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന കാവേരി സോഫ്‌റ്റ്‌വെയർ ഉൾപ്പെടെയുള്ള മറ്റ് സിസ്റ്റങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്തു,” എന്നും കൂട്ടിച്ചേർത്തു .

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന സ്വത്ത് തട്ടിപ്പുകൾ ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ കരുതുന്നു. “ഒരേ പ്രോപ്പർട്ടി വിവിധ ആളുകൾക്കും ബാങ്കുകൾക്കും പലതവണ വിൽക്കുന്ന വഞ്ചകരിൽ നിന്ന് ഇത് പ്രോപ്പർട്ടി വാങ്ങുന്നവരെ സംരക്ഷിക്കും,

11 വാർഡുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പടിഞ്ഞാറൻ, ദക്ഷിണ മേഖലകൾ കൂടാതെ മുഴുവൻ കിഴക്കൻ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം ബിബിഎംപി പരിഗണിക്കുമെന്ന് ഡോ. ബസവരാജ് പറഞ്ഞു. “സംവിധാനം പരീക്ഷിച്ചുകഴിഞ്ഞാൽ, ആദ്യം പ്രധാന മേഖലകൾ കവർ ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക പിന്നീട് പ്രോപ്പർട്ടി ഡാറ്റാബേസ് നെറ്റ്‌വർക്ക് ഏകീകരിക്കുകയും ചെയ്യും,” അതിനു ശേഷമായിരിക്കും പെരിഫറൽ വാർഡുകൾ കവർ ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us