എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷത്തെ കഠിന തടവ്.

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ യുവാവിനെ 20 വർഷത്തെ കഠിനതടവിന് വിധിച്ച് 54 -ാമത് അഡീഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതി .ജെ.സി. നഗറിലെ ബെൻസൺ ടൗൺ നിവാസിയായ എം.കിരൺ കുമാറാണ് പ്രതി ,തടവ് ശിക്ഷ കൂടാതെ 10,000 രൂപ പിഴ ചുമത്തി. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്ന് ജഡ്ജി എ.ജി.ഗംഗാധര പറഞ്ഞു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ഒരു ദിവസം പെൺകുട്ടിയുടെ ജ്യേഷ്ഠൻ കിരൺ കുമാർ കുറ്റം ചെയ്യുന്നത് കാണുകയും. ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് കിരൺ കുമാർ പെൺകുട്ടിയെയും സഹോദരനെയും ഭീഷണിപ്പെടുത്തിയിരുന്നു.എന്നാൽ, പെൺകുട്ടിയുടെ അമ്മ കുറ്റം കണ്ടെത്തി മകളെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു,ഇതിന് ശേഷമാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത് എന്ന് ”പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. അശ്വത്നാരായണൻ പറഞ്ഞു.

മാർച്ച് 27 ന് പോക്‌സോ നിയമപ്രകാരം ഐപിസി സെക്ഷൻ 376 ചുമത്തി കിരണിനെതിരെ ജെസി നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്നുതന്നെ പ്രതി അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts