കാവി ഷാളണിഞ്ഞ് പോലീസുകാർ ; വിമർശനവുമായി സോഷ്യൽ മീഡിയ

ബെംഗളൂരു : വിജയദശമി ദിനത്തിൽ കാവി ഷാളണിഞ്ഞ് ഫോട്ടോയ്ക്ക് എടുത്ത വിജയപുര എസ്.പി.ക്കും സംഘത്തിനുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകപ്രതിഷേധം.കാവിവത്കരണവും പോലീസ് പാലിക്കേണ്ട നിഷ്‌പക്ഷത അടിയറവു വെച്ചുവെന്നും പോലീസിലെ തെളിവാണ് ഈ ചിത്രമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിജയപുര റൂറൽ പോലീസ് സ്റ്റേഷനു മുമ്പിലാണ് എസ്.പി.യും മറ്റു പോലീസുകാരും കുർത്തയും പൈജാമയും കാവി ഷാളുമണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സ്റ്റേഷനിലെ ചില പോലീസുകാർ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു

അതേസമയം, വിമർശനങ്ങൾ സംബന്ധിച്ച് എസ്.പി.യോ മുതിർന്ന ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല.വിജയപുര എസ്.പി. എച്ച്.ഡി. അനന്തകുമാറിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും ആവശ്യമുയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us