ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ; നാല് മരണം

ബെംഗളൂരു: തുമകൂരുവിലെ ചിക്കനായകനഹള്ളിയിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു.പച്ചക്കറിയും പൂക്കളും കയറ്റിപ്പോകുകയായിരുന്ന മിനി ലോറി സ്വകാര്യബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.

ഞായറാഴ്ചയായിരുന്നു അപകടം. ചിക്കനായകനഹള്ളിയിലേക്ക് പോകുകയായിരുന്ന ലോറി ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ വ്യക്തമായിട്ടില്ല.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു പിക്കപ്പ് ലോറി പൂർണമായും തകർന്നു. ബെംഗളൂരുവിൽനിന്നുപോയ ബസാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവർ ബസിലുണ്ടായിരുന്നവരാണ്. ഇവർ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ വഴിക്ക് ഗതാഗതം മുടങ്ങി. ജില്ലാ പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ സ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts