സംസ്ഥാനത്ത് സിനിമ റിലീസായില്ല ;പ്രകോപിതരായ ഫാൻസ്‌ തിയേറ്റർ ആക്രമിച്ചു

ബെംഗളൂരു : ആരാധകർ ഏറെ നാളുകളായി കാത്തിരുന്ന സിനിമ നിശ്ചയിച്ചപ്രകാരം റിലീസാകാതിരുന്നതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ആയി സിനിമാതിയേറ്ററുകൾക്കുനേരെ വ്യാപക ആക്രമണം. കന്നഡതാരം കിച്ച സുദീപിന്റെ ആരാധകരാണ് ആക്രമണത്തിന് പിന്നിൽ.

കിച്ച സുദീപ് നായകനായ ‘കോടിഗൊബ്ബ-മൂന്ന്’ എന്ന സിനിമ സംസ്ഥാനത്ത് വ്യാഴാഴ്ച റിലീസാകാനിരിക്കെ ചില സാങ്കേതികകാരണങ്ങളാൽ സിനിമ പ്രദർശനം നീട്ടുകയായിരുന്നു.എന്നാൽ ഇതറിയാതെ സിനിമയുടെ അണിയറപ്രവർത്തകർ മുൻകൂട്ടി അറിയിച്ചിരുന്ന തിയതി പ്രകാരം സിനിമ റിലീസാകാനിരുന്ന തിയേറ്ററുകൾക്കുമുമ്പിൽ പുലർച്ചെമുതൽ ആളുകളെത്തി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

സിനിമ റീലീസ് നീട്ടി എന്ന വാർത്ത പടർന്നു. ഇതേത്തുടർന്ന് പ്രകോപിതരായ ഫാൻസുകാർ തിയേറ്ററുകൾക്ക് നേരെ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു . ചില തിയേറ്റുകളുടെനേർക്ക് കല്ലേറുനടത്തുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തു.

ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സിനിമ റിലീസ് ചെയ്യാൻ കഴിയാതെവന്നതെന്നും താൻ വഞ്ചിക്കപ്പെട്ടതാണെന്നും തന്റെ വീഴ്ചകൊണ്ടല്ല ഇത് സംഭവിച്ചതെന്നും  ക്ഷമിക്കണമെന്നും നിർമാതാവ് സൂരപ്പ ബാബു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts