ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗുരു ദത്താത്രേയ പീഠം–ബാബ ബുഡൻഗിരി ദർഗ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ്, കർണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ഒരു മുജവാറിന് (മുസ്ലീം പുരോഹിതന്) മാത്രം പൂക്കൾ അർപ്പിക്കാനും നന്ദ ദീപം തെളിയിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ദത്താത്രേയ സ്വാമിയുടെ നന്ദ ദീപം തെളിയിക്കുന്നത് മുസ്ലീംവിശ്വാസ സമ്പ്രദായത്തിന് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പു നൽകുന്ന രണ്ട് സമുദായങ്ങളുടെയും (ഹിന്ദുക്കളും മുസ്ലീങ്ങളും) അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് നിയമനം നടത്തിയത്.
ഗുഹയുടെ ശ്രീകോവിലിൽ പ്രവേശിക്കാനും ഹിന്ദുവിനും മുസ്ലീമിനും ‘തീർത്ഥ‘ (ചരണാമൃതം) വിതരണം ചെയ്യാനും ഒരു മുജാവറിനെ മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ളൂവെന്ന് ജസ്റ്റിസ് പി എസ് ദിനേശ് കുമാർ ചൂണ്ടിക്കാട്ടി. മുജാവർ തന്നെ വിഗ്രഹത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ‘നന്ദ ദീപം ‘ (വിളക്ക്) കത്തിക്കുകയും ചെയ്യണമെന്ന ഉത്തരവും കോടതി ശ്രദ്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.